ലോകം വിരല്‍ത്തുമ്പില്‍! മയക്കുമരുന്ന് കച്ചവടം, പെണ്‍വാണിഭം, ആയുധം വാങ്ങല്‍… ഇപ്പൊ ഗെയിമിംഗ് ചൂതാട്ടവും; തൃശൂര്‍ക്കാര് എല്ലാ ഉഡായിപ്പും വാട്‌സാപ്പ് വഴിയാക്കീട്ടോ…

തൃ​ശൂ​ർ: ഈ ​തൃ​ശൂ​ർ​ക്കാ​രി​പ്പോ എ​ല്ലാ ഉ​ഡാ​യി​പ്പും വാ​ട്സാ​പ്പ് വ​ഴി​യാ​ക്കീ​ന്നാ തോ​ന്ന​ണ​ത്. ക​ഞ്ചാ​വു വി​ൽ​പ​ന​യാ​യാ​ലും വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഓ​ർ​ഡ​റെ​ടു​ക്ക​ലാ​യാ​ലും പെ​ണ്‍​വാ​ണി​ഭ​മാ​യാ​ലും ദാ ​ഒ​ടു​വി​ലി​പ്പോ ചൂ​താ​ട്ട​വും ഓ​ണ്‍​ലൈ​ൻ വ​ഴി​യും വാ​ട്സാ​പ്പ് വ​ഴി​യു​മാ​ണ് തൃ​ശൂ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്.

ലോ​കം വി​ര​ൽ​ത്തു​ന്പി​ലൊ​തു​ക്കാ​മെ​ന്നാ​യ​തോ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട്ടി​പ്പു​ക​ളും വി​ര​ൽ​ത്തു​ന്പി​ലേ​ക്കു കൊ​ണ്ടു​വ​രു​ക​യാ​ണ് കു​റ്റ​വാ​ളി​ക​ൾ.

തൃ​ശൂ​രി​ൽ അ​ടു​ത്തി​ടെ പി​ടി​കൂ​ടി​യ ക​ഞ്ചാ​വു കേ​സു​ക​ളി​ൽ പ​ല​തി​ലും ക​ച്ച​വ​ടം ന​ട​ന്നി​രു​ന്ന​ത് ഓ​ണ്‍​ലൈ​ൻ വ​ഴി​യും വാ​ട്സാ​പ്പ് വ​ഴി​യു​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ള​രെ സു​ര​ക്ഷി​ത​മാ​ണ് വാ​ട്സാ​പ്പ് വ​ഴി​യും മ​റ്റു​മു​ള്ള ആ​ശ​യ​വി​നി​മ​യം എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ ക​ഞ്ചാ​വു ക​ച്ച​വ​ട​ക്കാ​ർ ഈ ​സൈ​ബ​ർവ​ഴി​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ യാ​ത്ര.

വാ​ട്സാ​പ്പ് സ​ർ​വ​സാ​ധാ​ര​ണ​മാ​യ​തോ​ടെ ക​ഞ്ചാ​വ് വി​ൽ​പ​ന​യി​ൽ സൈ​ബ​ർ കോ​ഡു​ക​ൾ പോ​ലും വ​ന്നി​ട്ടു​ണ്ട്. പെ​ണ്‍​വാ​ണി​ഭ​സം​ഘ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണ്‍, വാ​ട്സാ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ ബി​സി​ന​സ് ന​ട​ത്തു​ന്ന​ത്.

പി​ടി​യി​ലാ​യ പ​ല സം​ഘ​ങ്ങ​ളേ​യും ചോ​ദ്യം ചെ​യ്ത​തി​ൽനി​ന്ന് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത പ​ല മൊ​ബൈ​ലു​ക​ളി​ലും സ്ഥി​രം ഇ​ട​പാ​ടു​കാ​രു​ടെ ന​ന്പ​റു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ർ ശ​ക്ത​ൻ ന​ഗ​റി​നു സ​മീ​പ​ത്തുനി​ന്ന് പി​ടി​യി​ലാ​യ സം​ഘം മൊ​ബൈ​ൽ ഗെ​യിം ഉ​പ​യോ​ഗി​ച്ച് ചൂ​താ​ട്ടം ന​ട​ത്തി​യ​താ​ണ് സൈ​ബ​ർ ക്രൈ​മു​ക​ളി​ലെ പു​തി​യ തൃ​ശൂ​ർ വി​ശേ​ഷം.

വ​ള​രെ ല​ളി​ത​മാ​യ ഒ​രു കം​പ്യൂ​ട്ട​ർ ഗെ​യി​മി​നെ എ​ങ്ങനെ ല​ക്ഷ​ങ്ങ​ൾ മ​റി​യു​ന്ന ചൂ​താ​ട്ടാ​മാ​ക്കി മാ​റ്റാ​മെ​ന്നാ​ണ് പി​ടി​യി​ലാ​യ​വ​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ഗാം​ബ്ലിം​ഗ് ഹ​ബ്ബു​ക​ളി​ലെ ന​ന്പ​ർ ഗെ​യിം പോ​ലു​ള്ള ചൂ​താ​ട്ട​മാ​യി​രു​ന്നു ഇ​വ​ർ ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ മൊ​ബൈ​ൽ ഗെ​യിം വ​ഴി ല​ക്ഷ​ങ്ങ​ൾ ചൂ​താ​ട്ട​ക്ക​ള​ത്തി​ൽ വി​ഴു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തു നേ​രം​പോ​ക്കി​ന് ചീ​ട്ടു​ക​ളി​ച്ചി​രു​ന്ന സം​ഘ​ങ്ങ​ൾ തൃ​ശൂ​രി​ന്‍റെ കൗ​തു​ക​ക്കാ​ഴ്ച​യാ​യി​രു​ന്നു​വെ​ങ്കി​ൽ ആ​ധു​നി​ക മൊ​ബൈ​ൽ ഫോ​ണി​ൽ ഗെ​യിം ഉ​പ​യോ​ഗി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ചൂ​താ​ട്ടം ന​ട​ത്തു​ന്ന​വ​ർ തൃ​ശൂ​രി​ന്‍റെ ന്യൂ​ജ​ൻ ത​ട്ടി​പ്പുകാ​ഴ്ച​യാ​ണ്.

പു​തു​പു​ത്ത​ൻ ആ​യു​ധ​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത് ശേ​ഖ​രി​ക്കു​ന്ന ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ കൂ​ടി താ​വ​ള​മാ​യി​ട്ടു​ണ്ട് തൃ​ശൂ​ർ. അ​ടു​ത്തി​ടെ പി​ടി​ച്ചെ​ടു​ത്ത ആ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ ഇ​തി​ന്‍റെ തെ​ളി​വാ​ണ്.

Related posts