നിര്‍ത്തി ഇട്ടിരിക്കുന്ന വണ്ടിയില്‍ ഇരുന്ന് ആരും ഈ വീഡിയോ കാണരുത്….അത് തനിയെ നീങ്ങി വല്ലവന്റേം നെഞ്ചത്ത് കേറും ; കണ്ടവര്‍ കണ്ടവര്‍ പറയുന്നു ഇത് എജ്ജാതി തള്ളെന്ന്; എലീനയുടെ ‘തള്ളല്‍’ വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം: ടെലിവിഷന്‍ അവതാരകയും സീരിയല്‍ താരവുമായ എലീനയും താരത്തിന്റെ തള്ളലുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.എലീനയുടെ ഒരു ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ ട്രോളായി മാറിയിരിക്കുന്നത്.

എലീന തള്ളലില്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്. എലീനയെ തള്ളലിന്റെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചെന്നും ട്രോളന്മാര്‍ പറയുന്നു. അത് പോലെ നിര്‍ത്തി ഇട്ടിരിക്കുന്ന വണ്ടിയില്‍ ഇരുന്ന് ആരും വീഡിയോ കാണരുത്….അത് തനിയെ നീങ്ങി വല്ലവന്റേം നെഞ്ചത്ത് കേറുമെന്നും കമന്റ് ഉണ്ട്.

മലയാള സിനിമയില്‍ കല്‍പ്പനച്ചേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പറഞ്ഞാണ് എലീന തള്ളല്‍ തുടങ്ങുന്നത്. അതിനെ ഉദയനാണ് താരത്തിലെ സീന്‍ എടുത്ത് അവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ..കരണകുറ്റി നോക്കി പൊട്ടിച്ചു കൊടുക്കാമെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

പഠനകാലത്ത് താന്‍ പുസ്തകത്തില്‍ എഴുതുകയൊന്നുമില്ലെങ്കിലും നല്ല മാര്‍ക്ക് വാങ്ങിക്കും. എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളെല്ലാം ഇന്ന് വലിയ നിലയിലാണ് ഉള്ളത്. സ്വന്തമായി ചാനല്‍ വരെ അവര്‍ക്കുണ്ട്. സിനിമയില്‍ പല ഓഫറുകളും വന്നിട്ടുണ്ട്. ഞാന്‍ വേണ്ടെന്നുവെച്ചതാണെന്നും എലീന പറയുന്നു.

അവതാരക ജോലിയില്‍ നിന്ന് ഇനി കുറച്ചുദിവസം വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഒരിടയ്ക്ക് ഏതു ചാനല്‍ നോക്കിയാലും തന്റെ മുഖം കാണുന്ന അവസ്ഥയായിരുന്നു എന്ന പരാതി ഉള്ളതിനാലാണ് ഇതെന്ന് എലീന പറയുന്നു. ബംഗളുരുവില്‍ ഇടയ്ക്കിടെ വണ്ടികള്‍ മാറ്റിക്കോണ്ടിരിക്കും. വണ്ടിയോടിക്കുന്നതാണ് ഇഷ്ടം. തനിക്ക് കിട്ടുന്ന പകുതി ശമ്പളവും സുഹൃത്തുക്കള്‍ക്ക് കൊടുക്കുമെന്നും എലീന പറയുന്നുണ്ട്.

ട്രോള്‍ റിപ്പബ്ലിക് ഇട്ട പോസ്റ്റിന് നന്ദി അറിയിച്ച് എലീനയും എത്തിയിട്ടുണ്ട്. ട്രോള്‍ വീഡിയോയ്ക്ക് നന്ദിയെന്നും താന്‍ ശരിക്കും ഇത് ആസ്വദിച്ചുവെന്നും എലീന പറയുന്നു. താന്‍ പറഞ്ഞതൊന്നും തള്ളലുകള്‍ അല്ല എന്നും അതെല്ലാം വസ്തുതകളാണെന്നും എലീന പറയുന്നു.

ഈ വീഡിയോ ഓപ്പണ്‍ ചെയ്ത് ഫോണ്‍ മേശപ്പുറത്ത് വച്ചാല്‍ ഫോണ്‍ തന്നത്താനെ നീങ്ങും. അജ്ജാതി തള്ളലല്ലേ…കോട്ടയം അച്ചായന്‍സ്& അച്ചായത്തീസ് റബര്‍ പാല്‍ ആണോ കുടിക്കിന്നെ ഇങ്ങനെ തള്ളി മറിക്കാന്‍…

തള്ളന്താനത്തിന്റെ വിടവ് നികന്നു…അല്‍ഫോന്‍സ് തള്ളന്താനത്തിനെ കുറെ ആയി മിസ്സ് ചെയ്യുകയായിരുന്നു…ആളെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നുന്നു……
ആധുനിക തള്ളല്‍ ശാസ്ത്രത്തില്‍ ലോകപ്രെസക്തമായാ രണ്ട് തള്ളല്‍ ഇവളുടെയാ… എന്നിങ്ങനെയാണ് തള്ളല്‍ കമന്റുകള്‍ വരുന്നത് എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയുടെ തള്ളലില്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

Related posts