15കാരിയെ അമ്മായിയുടെ സഹായത്തോടെ അഞ്ചു മാസം തുടര്‍ച്ചയായി പീഡിപ്പിച്ചത് 17 പേര്‍ ! മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം…

15കാരിയ്ക്ക് നേരെ നടന്ന അതിക്രൂര പീഡനം രാജ്യത്തെയാകെ നടുക്കുകയാണ്. പെണ്‍കുട്ടിയെ 17 പേര്‍ ചേര്‍ന്ന് അഞ്ചു മാസത്തോളം ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം.

ഇതുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.കുട്ടിയുടെ അമ്മായി അടക്കമുള്ളവരാണ് പ്രതികള്‍. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കുട്ടിയുടെ അമ്മായിയാണ് സംഭവത്തിലെ മുഖ്യ പ്രതിയെന്ന് പോലീസ് പറഞ്ഞു. കുട്ടി നിരന്തരം പീഡനത്തിനിരയാക്കുന്നുവെന്ന് അറിഞ്ഞിട്ടും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന നടപടിയാണ് അമ്മായി സ്വീകരിച്ചതെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. പിന്നീട് കുട്ടി അമ്മായിക്കൊപ്പമായിരുന്നു താമസം.

പ്രദേശത്തെ സ്റ്റോണ്‍ ക്രഷിംഗ് യൂണിറ്റില്‍ തൊഴിലാളിയായ പെണ്‍കുട്ടിയെ ഗിരിഷ് എന്ന് പേരുള്ള ബസ് ഡ്രൈവറാണ് ആദ്യം പീഡനത്തിരയാക്കിയത്. ഇയാള്‍ കുട്ടിയുടെ നമ്പര്‍ അഭി എന്നയാള്‍ക്ക് കൈമാറി. പിന്നാലെ അഭിയും കുട്ടിയെ ബലാത്സംഗം ചെയ്തു.

പിന്നീട് കുട്ടിയുടെ ഫോട്ടോയും വീഡിയോയും എടുത്ത അഭി ഇത് കാട്ടി കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതിന് പിന്നാലെ അഭിയുടെ സുഹൃത്തായ മറ്റൊരാളും കുട്ടിയെ പീഡിപ്പിച്ചു.

ഗിരിഷ്, അഭി, കുട്ടിയുടെ അമ്മായി എന്നിവരെ കൂടാതെ വികാസ്, മണികണ്ഠ, സമ്പത്ത്, അശ്വത്ഗൗഡ, രാജേഷ്, അമിത്, സന്തോഷ്, ദീക്ഷിത്, സന്തോഷ്, നിരഞ്ജന്‍, നാരായണ ഗൗഡ, അഭി ഗൗഡ, യോഗീഷ്, കുട്ടി ജോലി ചെയ്യുന്ന ക്രഷര്‍ യൂനിറ്റിന്റെ ഉടമ എന്നിവരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ഇവരില്‍ എട്ട് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ക്കെതിരേ പോക്സോ അടക്കമുള്ള കേസുകള്‍ ചുമത്തിയിട്ടുണ്ട്.

Related posts

Leave a Comment