ഗോതമ്പ് ചാക്കുകൾ പോയ വഴി തേടി പോലീസ്; പാവപ്പെട്ടവന്‍റെ വിശപ്പകറ്റേണ്ട റേഷൻ ഗോതമ്പ് ചങ്ങനാശേരിയിലെ സ്വകാര്യ വ്യക്തിയുടെ ഫാം ഹൗസിൽ


ച​ങ്ങ​നാ​ശേ​രി: വാ​ക​ത്താ​നം പാ​തി​ര​പ്പ​ള്ളി​ക്ക​ട​വ് ഭാ​ഗ​ത്ത് ഫാ​മി​ൽ നി​ന്നും 11 ചാ​ക്ക് ഗോ​ത​ന്പ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ വാ​ക​ത്താ​നം പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

എ​ഫ്സി​ഐ ഗോ​ഡൗ​ണി​ൽ നി​ന്നും റേ​ഷ​ൻ ക​ട​ക​ളി​ലൂടെ വി​ത​ര​ണ​ത്തി​നാ​യി ന​ൽകി​യ ഗോ​ത​ന്പ് ഏ​തു റേ​ഷ​ൻ ക​ട​യി​ൽ നി​ന്നാ​ണ് ഫാ​മി​ൽ എത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഫാം ​ഉ​ട​മ ചേ​ന്ന​ങ്ങാ​ട്ട് ജി​ഫി​നെ (21) അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫാ​മി​ലെ​ത്തി പോ​ലീ​സ് ഗോ​ത​ന്പ് ചാ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ര​ണ്ട് ചാ​ക്ക് ഗോ​ത​ന്പ് സീ​ൽ പൊ​ട്ടി​ച്ച നി​ല​യി​ലും ഒ​ന്പ​തു ചാ​ക്ക് പാ​യ്ക്ക് ചെ​യ്ത നി​ല​യി​ലു​മാ​യി​രു​ന്നു. വാ​ക​ത്താ​നം എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment