ട്രെയിന്‍ ഓടുന്നതിനിടെ ഇരുമ്പുദണ്ഡ് കഴുത്തില്‍ കുത്തിക്കയറി! യാത്രക്കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: റെയില്‍വേ അറ്റകുറ്റപണിക്ക് ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡ് കഴുത്തില്‍ കുത്തിക്കയറി ട്രെയിന്‍ യാത്രക്കാരന് ദാരുണാന്ത്യം.

ഡല്‍ഹിയില്‍ നിന്ന് കാന്‍പൂരിലേക്കുള്ള നിളനാചല്‍ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായ ഹരീഷ് കുമാര്‍ ദുബെ ആണ് മരിച്ചത്.

ഇന്ന് രാവിലെ 8.45നാണ് സംഭവം. റെയില്‍വേ പണിക്കുവേണ്ടി സൂക്ഷിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ട്രെയിനിന്‍റെ ജനല്‍ചില്ല് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. ഇത് കഴുത്തില്‍ തുളഞ്ഞുകയറിയാണ് ദുബെ മരിച്ചത്.

യുപിയിലെ ധന്‍വാര്‍- സോംന സ്‌റ്റേഷനുകള്‍ക്കിടയില്‍വച്ചാണ് അപകടം. പിന്നീട് ട്രെയിന്‍ അലിഗഢ് സ്റ്റേഷനില്‍ നിര്‍ത്തി മൃതദേഹം റെയില്‍വേ പോലീസിനു കൈമാറി.

Related posts

Leave a Comment