മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ല; ആരാണ് പ്രതിപക്ഷ നേതാവ് എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് രമേശ് ചെന്നിത്തല. എഐ കാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനം കടുപ്പിച്ച് ചെന്നിത്തല.

വിവാദത്തിൽ തുടര്‍ച്ചയായി താൻ വാര്‍ത്താസമ്മേളനം നടത്തിയപ്പോളാണ് ശ്രദ്ധ തിരിക്കാൻ ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കടലാസ് കമ്പനികളുടെ മാനേജരെ പോലെയാണ് സംസാരിക്കുന്നത്. സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയാണ് ഈ തട്ടിപ്പെന്നും ചെന്നിത്തല വിമർശിച്ചു.

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് മണികുമാറിനെതിരേയും ചെന്നിത്തല രംഗത്തുവന്നു. ഇവിടെ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാർ.

അഴിമതി കേസുകൾക്കു മേൽ അദ്ദേഹം അടയിരുന്നു. ലോകായുക്തയിൽ പോയാലും നീതി കിട്ടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ല; ആരാണ് പ്രതിപക്ഷ നേതാവ് എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് രമേശ് ചെന്നിത്തല.

എഐ കാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനം കടുപ്പിച്ച് രമേശ് ചെന്നിത്തല.

വിവാദത്തിൽ തുടര്‍ച്ചയായി താൻ വാര്‍ത്താസമ്മേളനം നടത്തിയപ്പോളാണ് ശ്രദ്ധ തിരിക്കാൻ ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കടലാസ് കമ്പനികളുടെ മാനേജരെ പോലെയാണ് സംസാരിക്കുന്നത്. സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയാണ് ഈ തട്ടിപ്പെന്നും ചെന്നിത്തല വിമർശിച്ചു.

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് മണികുമാറിനെതിരേയും ചെന്നിത്തല രംഗത്തുവന്നു. ഇവിടെ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാർ.

അഴിമതി കേസുകൾക്കു മേൽ അദ്ദേഹം അടയിരുന്നു. ലോകായുക്തയിൽ പോയാലും നീതി കിട്ടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

Related posts

Leave a Comment