കാമുകിയ്‌ക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ സ്‌പോട്ടിലെത്തി പഞ്ഞിക്കിട്ട് ഭാര്യ ! പോലീസിന്റെ ഇടപെടലില്‍ മനംനൊന്ത് കാമുകിയുടെ ആത്മഹത്യാ ശ്രമവും; കോട്ടയത്ത് നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

കാമുകിയ്‌ക്കൊപ്പം ഉല്ലസിക്കാന്‍ ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പൊക്കി. ഒടുവില്‍ പോലീസ് ഇടപെട്ട് പ്രശ്‌നം രമ്യതയില്‍ ആക്കാന്‍ ശ്രമിച്ചപ്പോള്‍ ബസ്സിനു മുമ്പില്‍ ചാടി കാമുകിയുടെ ആത്മഹത്യ ശ്രമവും. കോട്ടയത്താണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ശനിയാഴ്ചയാണ് ഗാന്ധിനഗറിലെ ലോഡ്ജില്‍ യുവാവും കാമുകിയും കൂടി മുറിയെടുത്തത്. എന്നാല്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളിലാരോ ഇത് ഭാര്യയെ അറിയിച്ചു. തുടര്‍ന്ന് ഭാര്യ നേരെ ലോഡ്ജിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ലോഡ്ജിന്റെ പേരും മുറിയുടെ നമ്പറും അടക്കം ലഭിച്ച ഭാര്യ മുറിക്കുള്ളില്‍ കടന്ന് ഭര്‍ത്താവിനെ തല്ലുകയും കാമുകിയെ തള്ളിയിടുകയും ചെയ്തു. പ്രശ്നം കൂടുതല്‍ വഷളാകുമെന്ന് കണ്ടതോടെ ലോഡ്ജ് ജീവനക്കാര്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു.

പിന്നീട് പോലീസെത്തി ഇരുവരേയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, ഇരുവരും ഉഭയകക്ഷി സമ്മതപ്രകാരമായതിനാല്‍ ഇരുവര്‍ക്കെതിരേയും കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ അനുനയിപ്പിച്ച് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. ഇതിന് ശേഷം ബന്ധുവിനൊപ്പം പുറത്തിറങ്ങിയ യുവതി ബസിന് മുന്നിലേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധു ഇടപെട്ടതിനാല്‍ അപകടമുണ്ടായില്ല. പിന്നീട് ഇവര്‍ തിരികെ പോകുകയും ചെയ്തു.

Related posts