വില്യം വേഡ്‌സ്‌വര്‍ത്തിനെ മോഹിപ്പിച്ച ഡുഡോന്‍ വാലിയുടെ ദിനങ്ങള്‍ എണ്ണപ്പെടുന്നു; പ്രദേശത്തിന്റെ സൗന്ദര്യത്തിന് വെല്ലുവിളിയായി ഇലക്ട്രിക് ടവറുകള്‍

dudonപച്ചവിരിച്ച കുന്നുകള്‍, അരുവിയുടെ കളകളാരവം ഇങ്ങനെയൊരു കാഴ്ച്ച ആരെയാണ് മോഹിപ്പിക്കാത്തത്. വിഖ്യാത കവി വില്യം വേര്‍ഡ്‌സ് വര്‍ത്തിനെ ഏറെ പ്രചോദിപ്പിച്ച ലേക് ഡിസ്ട്രിക്റ്റിലെ ഡുഡോന്‍ വാലി  ഇങ്ങനെയാണ്. വേര്‍ഡ്‌സ് വര്‍ത്തിന്റെ ഗീതകങ്ങളില്‍ പലതിന്റെയും പശ്ചാത്തലം ഡുഡോന്‍ വാലിയിലെ കാഴ്ചകളായിരുന്നു.മനോഹരങ്ങളായ തടാകങ്ങളാല്‍ നിറഞ്ഞ ലേക് ഡിസ്ട്രിക്റ്റിലെ ഡുഡോന്‍ വാലിയെ കവി വളരെയധികം സ്‌നേഹച്ചിരുന്നു.

എന്നാല്‍ ഇന്നത്തെ ഗവണ്‍മെന്റിന് ഈ സ്‌നേഹമില്ലാത്തതിനാല്‍ ഈ മായക്കാഴ്ചകള്‍ അവസാനിക്കാന്‍ പോവുകയാണ്.  വൈദ്യുത പദ്ധതിയുടെ ഭാഗമായി 155 അടി ഉയരമുള്ള 90 ഇലക്ട്രിക് ടവറുകളാണ് ഇവിടെ സ്ഥാപിക്കാനൊരുങ്ങുന്നത്. വിഖ്യാതമായ നെല്‍സണ്‍സ് കോളത്തിന്റെ ഉയരമാണിത്. 24000 കോടി മുതല്‍മുടക്കിലാണ് പദ്ധതിയൊരുങ്ങുന്നത്. എന്നാല്‍ വില്യം വേഡ്‌സ്‌വര്‍ത്തിന്റെ പിന്മുറക്കാരന്‍ ക്രിസ്റ്റഫര്‍ വേഡ്‌സ്‌വര്‍ത്ത് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ്.

മോര്‍ക്യാമ്പിലെ  ഹെയ്ഷാം പവര്‍‌സ്റ്റേഷനെ സെല്ലാഫീല്‍ഡിനു സമീപമുള്ള മൂര്‍സൈഡ് ന്യൂക്ലിയര്‍ പ്ലാന്റുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ വൈദ്യുത ലൈന്‍. ലേക്ക് ഡിസ്ട്രിക്റ്റ് നാഷണല്‍ പാര്‍ക്കുമായും അതിര്‍ത്തി പങ്കിടുന്നുമുണ്ട്. എഴുത്തുകാരന്‍ ബില്‍ ബ്രൈസന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരായ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ട്. 42കാരനായ ക്രിസ്റ്റഫര്‍ വേഡ്‌സ്‌വര്‍ത്തിന്റെ മുതു-മുതു-മുതു-മുതു-മുത്തശ്ശനാണ് വില്യം വേര്‍ഡ് വര്‍ത്ത്. ഇടതൂര്‍ന്ന മരങ്ങളാല്‍ നിറഞ്ഞതും പ്രകൃതിയാല്‍ കനിഞ്ഞനുഗ്രഹിപ്പെട്ടതുമായ ഈ മനോഹരദൃശ്യം സംരക്ഷിക്കാന്‍ ധീരമായി പോരാടുമെന്നാണ് ക്രിസ്റ്റഫര്‍ പറയുന്നത്.

ഇലക്ട്രിക് ടവറുകള്‍ ഭൂമിയ്ക്കടിയിലൂടെയോ കടലിനടിയിലൂടെയോ ആയിരുന്നെങ്കില്‍ ഇതിലും ചെലവുവരുമെന്നതാണ് അധികൃതരെ ഈയൊരു കൃത്യത്തിലേക്ക് നയിച്ചത്. ഈയൊരു പ്രദേശം നശിപ്പിക്കാനുള്ള ഭരണാധികാരികാരികളുടെ ശ്രമങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തനിക്ക് 74വയസുള്ളപ്പോള്‍ 1844ല്‍ നടന്ന ഇത്തരം ഒരു ശ്രമത്തെ വേര്‍ഡ് വര്‍ത്ത് തടങ്ങതായി പറയപ്പെടുന്നു. അന്ന് ഇതുവഴി റെയില്‍വേ ലൈന്‍ സ്ഥാപിക്കാനായിരുന്നു പദ്ധതിയിട്ടത്. ഇംഗ്ലണ്ടിലെ ഒരു സ്ഥലവും ചൂഷണത്തിന്റെ നിഴലില്‍ നിന്ന് വിമുകത്മല്ല എന്നായിരുന്നു അന്ന് വേര്‍ഡ് വര്‍ത്ത് പറഞ്ഞത്. വരും നാളുകളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ക്രിസ്റ്റഫറിന്റെയും കൂട്ടരുടെയും തീരുമാനം. കാവ്യാത്മകതയുടെ അനിര്‍വചനീയമായ അനുഭൂതി സമ്മാനിച്ച ഈ ഭൂമിയുടെ സൗന്ദര്യം നഷ്ടമാകുന്നത് ഒരു കാവ്യാസ്വാദകനും ഒരു പ്രകൃതിവാദിയ്ക്കും സഹിക്കാനാവില്ലെന്നുറപ്പ്.

Related posts