വിം​ബി​ൾ​ഡ​ൺ: ഫെ​ഡ​റ​റും ജോ​ക്കോ​വി​ച്ചും മു​ന്നോ​ട്ട്

jokovitchല​ണ്ട​ൻ: റോ​ജ​ർ ഫെ​ഡ​റ​റും നൊ​വാ​ക് ജോ​ക്കോ​വി​ച്ചും വിം​ബി​ൾ​ഡ​ൺ ര​ണ്ടാം റൗ​ണ്ടി​ൽ‌ ക​ട​ന്നു. എ​തി​രാ​ളി​ക​ൾ മ​ത്സ​രം പൂ​ർ​ത്തി​യാ​വു​ന്ന​തി​നു മു​ന്നെ പി​ൻ​വാ​ങ്ങി​യ​തി​നാ​ൽ അ​നാ​യാ​സ​മാ​യാ​ണ് ഇ​രു​വ​രും ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് ക​ട​ന്ന​ത്. യു​ക്രൈ​ന്‍റെ അ​ല​ക്സാ​ണ്ട​ർ ദോ​ൽ​ഗോ​പൊ​ലോ​വി​നെ​യാ​ണ് മൂ​ന്നാം സീ​ഡ് ഫെ​ഡ​റ​ർ മ​റി​ക​ട​ന്ന​ത്. മ​ത്സ​രം 6-3, 3-0 എ​ന്ന നി​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ലി​ന് പ​രി​ക്കേ​റ്റ് യു​ക്രൈ​ൻ താ​രം പി​ൻ​വാ​ങ്ങി.

ഫെ​ഡ​റ​റു​ടെ വിം​ബി​ൾ​ഡ​ണി​ലെ 85 ാം വി​ജ​യ​മാ​ണി​ത്. ഓ​പ്പ​ൺ എ​റ​യി​ലെ റി​ക്കാ​ർ​ഡ് ഇ​തോ​ടെ ഫെ​ഡ​റ​ർ മ​റി​ക​ട​ന്നു. ജി​മ്മി കോ​ർ​ണ​റു​ടെ 84 മ​ത്സ​ര​വി​ജ​യ​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് 35 കാ​ര​നാ​യ ഫെ​ഡ​റ​ർ​ക്കു​മു​ന്നി​ൽ വ​ഴി​മാ​റി​യ​ത്. ബോ​റി​സ് ബെ​ക്ക​റും (71) പീ​റ്റ് സാം​പ്രാ​സു​മാ​ണ് (63) ഇ​വ​ർ​ക്ക് പി​ന്നി​ലു​ള്ള​ത്.

മാ​ർ​ട്ടി​ൻ ക്ലി​സാ​നെ​യാ​ണ് ജോ​ക്കോ​വി​ച്ച് മ​റി​ക​ട​ന്ന​ത്. മ​ത്സ​രം 40 മി​നി​റ്റ് മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. 6-2, 2-0 എ​ന്ന സ്കോ​റി​ൽ മാ​ർ​ട്ടി​ൻ കാ​ൽ​ക്കു​ഴ​യ്ക്ക് പ​രി​ക്കേ​റ്റ് പി​ൻ​മാ​റി.

Related posts