ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല; എല്ലാവരും സഹായിക്കണം; രാമലീലയുടെ സംവിധായകന്‍ അരുണ്‍ഗോപിയുടേതെന്നു സംശയിക്കുന്ന ഓഡിയോ ക്ലിപ്പില്‍ പറയുന്നതിങ്ങനെ…

DILEEP600നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനു പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നതോടെ ദിലീപ് അഭിനയിച്ചു കൊണ്ടിരിക്കുന്നതും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നതുമായ ചിത്രങ്ങളുടെ കാര്യം പരുങ്ങലിലായി. ഇതേത്തുടര്‍ന്ന് ഈ വെള്ളിയാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന രാമലീലയുടെ റിലീസ് ജൂലൈ 21–ലേക്ക് മാറ്റി. ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തീകരിക്കാനാകാത്തതിനാലാണ് റിലീസ് മാറ്റിയതെന്നാണ് സംവിധായകനായ അരുണ്‍ ഗോപിയുടെ വിശദീകരണം. ദിലീപുള്‍പ്പടെയുള്ള താരങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയായി വരുന്നതേയുള്ളൂ എന്നാണ് സംവിധായകന്‍ പറയുന്നത്.

അതിനിടെ തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും എന്താകുമെന്ന് ഒരു നിശ്ചയവുമില്ലെന്നും പറയുന്ന ഒരു വോയ്‌സ് ക്ലിപ്പ് സംവിധായകന്‍ അരുണ്‍ ഗോപിയുടേതെന്ന മട്ടില്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ‘‘എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. മനസ്സ് ശൂന്യമാണ്. എല്ലാവരും സഹായിക്കണം. ടോമിച്ചായന്‍ പറഞ്ഞിരിക്കുന്നത് പടം 21 –ന് തന്നെ പുറത്തിറക്കണം എന്നാണ്’’ ഇങ്ങനെയാണ് വോയ്‌സ് ക്ലിപ്പില്‍ പറയുന്നത്. കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തതോടെ ഇവര്‍ക്കും കേസില്‍ പങ്കുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ദിലീപിന്റെ കമ്മാരസംഭവം,  ‘ഡിങ്കന്‍ ത്രിഡി’ എന്നീ ചിത്രങ്ങള്‍ ഷൂട്ടിങ് പാതിയായ അവസ്ഥയിലാണ്. കേസ് നീണ്ടു പോവുന്നത് മലയാള സിനിമാ വ്യവസായത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Related posts