ദേ​ശീ​യ യൂ​ത്ത് ബാ​സ്ക​റ്റ്: കേ​ര​ള ടീ​മു​ക​ൾ ക്വാ​ർ​ട്ട​റി​ൽ

basketbalഹൈ​ദ​രാ​ബാ​ദ്: മു​പ്പ​ത്തി​നാ​ലാ​മ​ത് ദേ​ശീ​യ യൂ​ത്ത് ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​ണ്‍-​പെ​ണ്‍ ടീ​മു​ക​ൾ ക്വാ​ർ​ട്ട​റി​ൽ. ഗ്രൂ​പ്പ് എ​യി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​ണ്‍കു​ട്ടി​ക​ൾ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് നോ​ക്കൗ​ട്ടി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​വ​ർ ക​ർ​ണാ​ട​ക​യെ 75-45നു ​കീ​ഴ​ട​ക്കി. രാ​ജ​സ്ഥാ​നു​മാ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മ​ത്സ​രം. ഇ​തി​ൽ ജ​യി​ക്കു​ന്ന​വ​ർ ഗ്രൂ​പ്പ് ചാ​ന്പ്യ​ന്മാ​രാ​കും.

Related posts