ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രെ റി​​​​​ക്കാ​​​​​ർ​​​​​ഡ് ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ ഇ​​ന്ത്യ

 

മും​​ബൈ: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര ഇ​​​​​ന്ത്യ 1-0നു ​​​​​സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ര​​​​​ണ്ടാം ടെ​​​​​സ്റ്റി​​​​​ൽ 372 റ​​​​​ണ്‍​സി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡ് ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ പ​​​​​ര​​​​​ന്പ​​​​​ര സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

അ​​​​​ജാ​​​​​സ് പ​​​​​ട്ടേ​​​​​ലി​​​​​ന്‍റെ 10 വി​​​​​ക്ക​​​​​റ്റ് പ്ര​​​​​ക​​​​​ട​​​​​നം, ആ​​​​​ർ. അ​​​​​ശ്വി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡ് വി​​​​​ക്ക​​​​​റ്റ് വേ​​​​​ട്ട, ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ 62 റ​​​​​ണ്‍​സ് പു​​​​​റ​​​​​ത്താ​​​​​ക​​​​​ൽ, മാ​​​​​യ​​​​​ങ്ക് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ളി​​​​​ന്‍റെ മി​​​​​ന്നും ബാ​​​​​റ്റിം​​​​​ഗ് തു​​​​​ട​​​​​ങ്ങി സം​​​​​ഭ​​​​​വ ബ​​​​​ഹു​​​​​ല​​​​​മാ​​​​​യി​​​​​രു​​​​​ന്നു മും​​​​​ബൈ വാ​​​​​ങ്ക​​​​​ഡെ ടെ​​​​​സ്റ്റ്.

സ്കോ​​​​​ർ: ഇ​​​​​ന്ത്യ 325, 276/7 ഡി​​​​​ക്ല​​​​​യേ​​​​​ർ​​​​​ഡ്. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് 62, 167. ആ​​​​​ദ്യ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ സെ​​​​​ഞ്ചു​​​​​റി​​​​​യും (150) ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​യും (62) നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ഓ​​​​​പ്പ​​​​​ണ​​​​​ർ മാ​​​​​യ​​​​​ങ്ക് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ളാ​​​​​ണ് മാ​​​​​ൻ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. ആ​​​​​ദ്യ ടെ​​​​​സ്റ്റി​​​​​ൽ ആ​​​​​റും ര​​​​​ണ്ടാം ടെ​​​​​സ്റ്റി​​​​​ൽ എ​​​​​ട്ടും വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ആ​​​​​ർ. അ​​​​​ശ്വി​​​​​നാ​​​​​ണ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യു​​​​​ടെ താ​​​​​രം.

എ​​ല്ലാം ശ​​ട​​പ​​ടേ​​ന്ന്…!

540 റ​​​​​ണ്‍​സ് എ​​​​​ന്ന കൂ​​​​​റ്റ​​​​​ൻ വി​​​​​ജ​​​​​യ​​​​​ല​​​​​ക്ഷ്യം​​​​​ക​​​​​ണ്ട് ഭ​​​​​യ​​​​​ന്ന ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് മൂ​​​​​ന്നാം ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത് ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 45 ഓ​​​​​വ​​​​​റി​​​​​ൽ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 140 റ​​​​​ണ്‍​സ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. നാ​​​​​ലാം ദി​​​​​ന​​​​​മാ​​​​​യ ഇ​​​​​ന്ന​​​​​ലെ മ​​​​​ത്സ​​​​​രം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്പോ​​​​​ഴ​​​​​ത്തെ ഒ​​​​​രേ​​​​​യൊ​​​​​രു ചോ​​​​​ദ്യം ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് എ​​​​​ത്ര​​​​​നേ​​​​​രം ക്രീ​​​​​സി​​​​​ൽ പി​​​​​ടി​​​​​ച്ചു​​​​​നി​​​​​ൽ​​​​​ക്കും എ​​​​​ന്ന​​​​​ത്.

അ​​​​​തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​രം ശ​​​​​ട​​​​​പ​​​​​ടേ​​​​​ന്ന് കി​​​​​വി​​​​​ക​​​​​ളെ പ​​​​​റ​​​​​പ്പി​​​​​ച്ച് ഇ​​​​​ന്ത്യ ന​​​​​ൽ​​​​​കി. നാ​​​​​ലാം ദി​​​​​നം 11.3 ഓ​​​​​വ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്ക് ബൗ​​​​​ൾ ചെ​​​​​യ്യേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​ത്. 56.3 ഓ​​​​​വ​​​​​റി​​​​​ൽ 167 റ​​​​​ണ്‍​സി​​​​​ന് കി​​​​​വീ​​​​​സ് പു​​​​​റ​​​​​ത്ത്, ഇ​​​​​ന്ത്യ​​​​​ക്ക് 372 റ​​​​​ണ്‍​സി​​​​​ന്‍റെ ജ​​​​​യം.

ക്യാ​​പ്റ്റ​​ൻ കോ​​ഹ്‌​ലി

വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​സ്വ​​​​​ന്തം മ​​​​​ണ്ണി​​​​​ൽ ജ​​​​​യി​​​​​ക്കു​​​​​ന്ന 11-ാം ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യാ​​​​​ണ്. കോ​​​​​ഹ്‌​​​​ലി​​​​​ക്കു കീ​​​​​ഴി​​​​​ൽ ഇ​​​​​ന്ത്യ ഇ​​​​​തു​​​​​വ​​​​​രെ ഒ​​​​​രു ഹോം ​​​​​ടെ​​​​​സ്റ്റ് സീ​​​​​രീ​​​​​സും ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രേ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ നാ​​​​​ലാം ഹോം ​​​​​സീ​​​​​രി​​​​​സ് ജ​​​​​യ​​​​​വു​​​​​മാ​​​​​ണി​​​​​ത്.

ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ക​​​​​ളി​​​​​ച്ച 12 ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലും ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് തോ​​​​​ൽ​​​​​വി രു​​​​​ചി​​​​​ച്ചു. സ്വ​​​​​ന്തം മ​​​​​ണ്ണി​​​​​ൽ ഇ​​​​​ന്ത്യ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി നേ​​​​​ടു​​​​​ന്ന 14-ാം ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യു​​​​​മാ​​​​​ണി​​​​​ത്. 2013നു ​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ​​​ സ്വ​​​​​ന്തം കാ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കു മു​​​​​ന്നി​​​​​ൽ ഒ​​​​​രു ടീ​​​​​മി​​​​​നു മു​​​​​ന്നി​​​​​ലും ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര അ​​​​​ടി​​​​​യ​​​​​റ​​​ വ​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

50 കോഹ് ലി ജയം

രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ പു​​​​​തി​​​​​യൊ​​​​​രു റി​​​​​ക്കാ​​​​​ർ​​​​​ഡുകൂ​​​​​ടി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി. ക്രി​​​​​ക്ക​​​​​റ്റി​​​​​ലെ എ​​​​​ല്ലാ ഫോ​​​​​ർ​​​​​മാ​​​​​റ്റി​​​​​ലും 50 വി​​​​​ജ​​​​​യം നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ ക​​​​​ളി​​​​​ക്കാ​​​​​ര​​​​​നെ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണ് കോ​​​​​ഹ്‌​​​​ലി​​​​​യെ തേ​​​​​ടി​​​​​യെ​​​​​ത്തി​​​​​യ​​​​​ത്.

അശ്വിന്‍റെ വിക്കറ്റ് വേട്ട

ഇ​​​​​ന്ത്യ x ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തു​​​​​ന്ന താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ർ. അ​​​​​ശ്വി​​​​​ൻ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി, ഒ​​​​​ന്പ​​​​​ത് ടെ​​​​​സ്റ്റി​​​​​ൽ​​​​​നി​​​​​ന്ന് 66 വിക്കറ്റ്. 14 ടെ​​​​​സ്റ്റി​​​​​ൽ നി​​​​​ന്ന് 65 വി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് റി​​​​​ച്ചാ​​​​​ർ​​​​​ഡ് ഹാ​​​​​ർ​​​​​ഡ്‌​​​​ലി​​​​​യെ​​​​​യാ​​​​​ണ് അ​​​​​ശ്വി​​​​​ൻ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന​​​​​ത്.

12 ടെ​​​​​സ്റ്റി​​​​​ൽ​​​​​നി​​​​​ന്ന് 57 വി​​​​​ക്ക​​​​​റ്റ് നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ താ​​​​​രം ബി​​​​​ഷ​​​​​ൻ സിം​​​​​ഗ് ബേ​​​​​ദി​​​​​യാ​​​​​ണ് മൂ​​​​​ന്നാ​​​​​മ​​​​​ത്. അ​​​​​നി​​​​​ൽ കും​​​​​ബ്ലെ​​​​​യ്ക്കു​​​​​ശേ​​​​​ഷം ഹോം ​​​​​ടെ​​​​​സ്റ്റി​​​​​ൽ 300ൽ ​​​​​അ​​​​​ധി​​​​​കം വി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ ബൗ​​​​​ള​​​​​ർ എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ലും അ​​​​​ശ്വി​​​​​ൻ എ​​​​​ത്തി.

ഇന്ത്യൻ ജയം

റ​​​​​ണ്‍​സ് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ജ​​​​​യ​​​​​മാ​​​​​ണ് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ര​​​​​ണ്ടാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ നേ​​​​​ടി​​​​​യ 372 റ​​​​​ണ്‍​സി​​​​​ന്‍റേ​​​​​ത്. 2015ൽ ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ​​​​​വ​​​​​ച്ച് ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യെ 337 റ​​​​​ണ്‍​സി​​​​​നു തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​താ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ജ​​​​​യം. 2016ൽ ​​​​​ഇ​​​​​ൻ​​​​​ഡോ​​​​​റി​​​​​ൽ​​​​​വ​​​​​ച്ച് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ 321 റ​​​​​ണ്‍​സി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​താ​​​​​ണ് മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്.

റാങ്കിംഗിൽ ഇന്ത്യൻ ഒന്നാമത്

ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര 1-0നു ​​​​​സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​ഐ​​​​​സി​​​​​സി ലോ​​​​​ക റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി. ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ജേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ മ​​​​​റി​​​​​ക​​​​​ട​​​​​ന്നാ​​​​​ണ് ഇ​​​​​ന്ത്യ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​ത്.

ഇ​​​​​ന്ത്യ​​​​​ക്ക് 124 ഉം ​​​​​ര​​​​​ണ്ടാ​​​​​മ​​​​​തു​​​​​ള്ള ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന് 121 ഉം ​​​​​പോ​​​​​യി​​​​​ന്‍റാ​​​​​ണു​​​​​ള്ള​​​​​ത്. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ (108), ഇംഗ്ലണ്ട് (107) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

Related posts

Leave a Comment