ആ​​​​​ശാ​​​​ന്മാ​​​​​രു​​​​​ടെ ആ​​​​​ശാ​​​​​ൻ; ഗെ​​​​​ഗെ​​​​​ൻ​​​​​പ്ര​​​​​സിം​​​​​ഗ് തു​​​​​ട​​​​​ങ്ങി

മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ കേ​​​​​ളീ​​​​ശൈ​​​​​ലി മാ​​​​​റ്റി​​​​​മ​​​​​റി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ​​​​​ത​​​​​ന്നെ റാ​​​​​ങ്നി​​​​​ക്ക് ചെ​​​​​യ്ത​​​​​ത്.കൗ​​​​​ണ്ട​​​​​ർ പ്ര​​​​​സിം​​​​​ഗ്, ഗെ​​​​​ഗെ​​​​​ൻ​​​​​പ്ര​​​​​സിം​​​​​ഗ് എ​​​​​ന്നെ​​​​​ല്ലാം അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ത​​​​​ന്ത്ര​​​​​ത്തി​​​​​ന്‍റെ ആ​​​​​ധു​​​​​നി​​​​​ക ഉ​​​​​പ​​​​​ജ്ഞാ​​​​​താ​​​​​വാ​​​​​ണ് റാ​​​​​ങ്നി​​​​​ക്ക്. പ​​​​​ന്ത് ആ​​​​​രു​​​​​ടെ കൈ​​​​​വ​​​​​ശ​​​​​മാ​​​​​ണോ അ​​​​​യാ​​​​​ളു​​​​​ടെ പു​​​​​റ​​​​​ത്തേ​​​​​ക്കു​​​​​ള്ള ബ​​​​​ന്ധം വിഛേ​​​​​ദി​​​​​ക്കു​​​​​ക​​​​​യും തു​​​​​ട​​​​​ർ​​​​​ന്ന് പ​​​​​ന്ത് കൈ​​​​​ക്ക​​​​​ലാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് ഗെ​​​​​ഗെ​​​​​ൻ​​​​​പ്ര​​​​​സിം​​​​​ഗ്.

ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ന്‍റെ യ​​​​​ർ​​​​​ഗ​​​​​ൻ ക്ലോ​​​​​പ്പ്, ചെ​​​​​ൽ​​​​​സി​​​​​യു​​​​​ടെ തോ​​​​​മ​​​​​സ് ടൂ​​​​​ഹെ​​​​​ൽ, ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കി​​​​​ന്‍റെ ജൂ​​​​​ലി​​​​​യ​​​​​ൻ ന​​​​​ഗെ​​​​​ൽ​​​​​സ്മാ​​​​​ൻ, ബൊ​​​​​റൂ​​​​​സി​​​​​യ ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ടി​​​​​ന്‍റെ മാ​​​​​ർ​​​​​ക്കോ റോ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ വ​​​​​ന്പ​​​​​ൻ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​രു​​​​​ടെ​​​​​യെ​​​​​ല്ലാം ആ​​​​​ശാ​​​​​നാ​​​​​ണ് റാ​​​​​ങ്നി​​​​​ക്ക് എ​​​​​ന്ന​​​​​തും മ​​​​​റ്റൊ​​​​​രു വാ​​​​​സ്ത​​​​​വം.

4-2-2-2 എ​​​​​ന്ന ശൈ​​​​​ലി​​​​​യി​​​​​ലേ​​​​​ക്ക് യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ മാ​​​​​റ്റി​​​​​യാ​​​​​ണ് റാ​​​​​ങ്നി​​​​​ക്ക് ക്രി​​​​​സ്റ്റ​​​​​ൽ പാ​​​​​ല​​​​​സി​​​​​നെ​​​​​തി​​​​​രേ ജ​​​​​യം നേ​​​​​ടി​​​​​യ​​​​​ത്. ഗെ​​​​​ഗെ​​​​​ൻ​​​​​പ്ര​​​​​സിം​​​​​ഗി​​​​​ലൂ​​​​​ടെ ഫൈ​​​​​ന​​​​​ൽ തേ​​​​​ർ​​​​​ഡി​​​​​ൽ വ​​​​​ച്ച് 13 ത​​​​​വ​​​​​ണ ക്രി​​​​​സ്റ്റ​​​​​ൽ പാ​​​​​ല​​​​​സി​​​​​ന്‍റെ പ​​​​​ക്ക​​​​​ൽനി​​​​​ന്ന് പ​​​​​ന്ത് തി​​​​​രി​​​​​ച്ചുപി​​​​​ടി​​​​​ക്കാ​​​​​ൻ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നു സാ​​​​​ധി​​​​​ച്ചു. ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ൽ ഫൈ​​​​​ന​​​​​ൽ തേ​​​​​ർ​​​​​ഡി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ഇ​​​​​ത്ര​​​​​യ​​​​​ധി​​​​​കം ത​​​​​വ​​​​​ണ പൊ​​​​​സ​​​​​ഷ​​​​​ൻ നേ​​​​​ടു​​​​​ന്ന​​​​​ത് ഇ​​​​​താ​​​​​ദ്യം!

ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റ്റ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ ജ​​​​​ർ​​​​​മ​​​​​ൻ മാ​​​​​നേ​​​​​ജ​​​​​ർ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡും റാ​​​​​ങ്നി​​​​​ക്ക് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഫെ​​​​​ലി​​​​​ക്സ് മ​​​​​ഗാ​​​​​ത്ത്, യ​​​​​ർ​​​​​ഗ​​​​​ൻ ക്ലോ​​​​​പ്പ്, യാ​​​​​ൻ സീ​​​​​വെ​​​​​ർ​​​​​ട്ട്, ഡാ​​​​​നി​​​​​ൽ ഫ​​​​​ർ​​​​​ക്, തോ​​​​​മ​​​​​സ് ടൂ​​​​​ഹെ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കൊ​​​​​ന്നും സാ​​​​​ധി​​​​​ക്കാ​​​​​തി​​​​​രു​​​​​ന്ന നേ​​​​​ട്ട​​​​​മാ​​​​​ണി​​​​​ത്.

Related posts

Leave a Comment