ലോ​ഡ്ജി​ല്‍ സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​? ഫോട്ടോഷൂട്ട് പീഡനം; വനിതാ ലോഡ്ജ് ഉടമ തമിഴ്നാട്ടിലേക്കു കടന്നെന്നു സംശയം

കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ മോ​ഡ​ലി​നു ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്കി ര​ണ്ടു ദി​വ​സം ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ചു കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പ്ര​തി​ക​ള്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ത്തന്നെ.

ഇ​വ​രെ ക​ണ്ടെ​ത്താനാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഒ​ന്നാം പ്ര​തി അ​ജ്മ​ല്‍, മൂ​ന്നാം പ്ര​തി ഷ​മീ​ര്‍, ലോ​ഡ്ജ് ഉ​ട​മ ക്രി​സ്റ്റീ​ന എ​ന്നി​വ​രാ​ണ് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം പ്ര​തി ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സ​ലിം​കു​മാ​റി​നെ (33) ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ക്രി​സ്റ്റീ​ന നാ​ട്ടി​ലേ​ക്കു ക​ട​ന്നു​വെ​ന്നോ എ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്.

ലോ​ഡ്ജി​ല്‍ സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പരിശോധിക്കും. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷിക്കും.

മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ചു പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് സം​ഭ​വം.

കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ മോ​ഡ​ലാ​യ യു​വ​തി​ക്കു മു​ന്‍ പ​രി​ച​യ​ക്കാ​ര​നാ​യ സ​ലിം​കു​മാ​റാ​ണ് താ​മ​സി​ക്കു​ന്ന​തി​നു ലോ​ഡ്ജ് ശ​രി​യാ​ക്കി ന​ല്‍​കി​യ​ത്.

ഇ​യാ​ള്‍ വി​ളി​ച്ചി​ട്ടാ​ണ് കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​യി​ലു​ള്ള ലോ​ഡ്ജി​ല്‍ യു​വ​തി എ​ത്തി​യ​ത്.

അ​വി​ടെ​വ​ച്ചു ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി സ​ലിം​കു​മാ​ര്‍, ഷ​മീ​ര്‍, അ​ജ്മ​ല്‍ എ​ന്നി​വ​ര്‍ ലോ​ഡ്ജ് ഉ​ട​മ​യു​ടെ ഒ​ത്താ​ശ​യോ​ടെ ത​ട​വി​ല്‍​പാ​ര്‍​പ്പി​ച്ചു കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നും ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യെ​ന്നു​മാ​ണ് യു​വ​തി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

യു​വ​തി​യു​ടെ മൊ​ഴി മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​രു​ടെ മൊ​ഴി വീ​ണ്ടും എ​ടു​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. യു​വ​തി​ക്ക് ഒ​രു കു​ഞ്ഞു​ണ്ട്.

ഭ​ര്‍​ത്താ​വു​മാ​യി വേ​ര്‍​പി​രി​ഞ്ഞാ​ണ് താ​മ​സം. സ​ലിം കു​മാ​റി​നെ ഇന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment