മഞ്ഞുകാലത്തെ ഭക്ഷണം; ഭ​ക്ഷ​ണ രീ​തി​യി​ല്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

മ​ഞ്ഞു​കാ​ലം രോ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള സ​മ​യ​മാ​ണ്.ത​ണു​പ്പു​കാ​ലം ച​ര്‍​മ​ത്തി​നും ശ​രീ​ര​ത്തി​നും പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍​കേ​ണ്ട സ​മ​യ​മാ​ണ്. ഭ​ക്ഷ​ണ രീ​തി​യി​ല്‍ വ​ള​രെ ന​ല്ല ശ്ര​ദ്ധ​യു​ണ്ടാ​ക​ണം.

വി​റ്റാ​മി​ന്‍ എ, ​സി, ഇ, ​ഇരുന്പ്‍
വി​റ്റാ​മി​ന്‍ എ, ​സി, ഇ, ​ഇരുന്പ്‍, ആ​ന്‍റിഓ​ക്‌​സി​ഡ​ന്‍റുക​ള്‍ ഇ​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണം.

കടുംനിറത്തിലുള്ള പഴങ്ങൾ
ക​ടും നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റുക​ളും വി​റ്റാ​മി​നുകളും കൊ​ണ്ട് സ​മ്പു​ഷ്ട​മാ​ണ്.

ഓ​റ​ഞ്ച്, സ്‌​ട്രോ​ബ​റി, മാ​മ്പ​ഴം
വി​റ്റാ​മി​ന്‍ സി ​കൂ​ടു​ത​ല​ട​ങ്ങി​യ പ​ഴ​ങ്ങ​ള്‍ ഓ​റ​ഞ്ച്, സ്‌​ട്രോ​ബ​റി, മാ​മ്പ​ഴം. മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ത്തി​ലു​ള്ള ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ വി​റ്റാ​മി​ന്‍ എ, ​ക​രോ​ട്ടീ​ന്‍ എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ്.

Winter Fruits | Benefits Of Fruits | Electrolyte-Rich Fruits

കിഴങ്ങുവർഗങ്ങൾ
ത​ണു​പ്പു​കാ​ല​ത്ത് ശ​രീ​ര​താ​പ​നി​ല ഉ​യ​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ് മ​ണ്ണി​ന​ടി​യി​ല്‍ വി​ള​യു​ന്ന കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍.

ജലദോഷം കുറയ്ക്കാൻ
കു​രു​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, മ​ഞ്ഞ​ള്‍​പ്പൊ​ടി, ഉ​ലു​വ, ചു​വ​ന്നു​ള്ളി എ​ന്നി​വ പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജ​ല​ദോ​ഷം, ചു​മ, ക​ഫ​ക്കെ​ട്ട് എ​ന്നി​വ​യു​ടെ കാ​ഠി​ന്യം കു​റ​യ്ക്കും.

ഉണങ്ങിയ പഴങ്ങൾ കഴിക്കാം
ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ള്‍ മ​ഞ്ഞു​കാ​ല​ത്ത് അ​നു​യോ​ജ്യ​മാ​യ ഭ​ക്ഷ​ണ​മാ​ണ്. ക​ട​ല്‍ വി​ഭ​വ​ങ്ങ​ള്‍, ചീ​ര, വ​യ​ല​റ്റ് കാ​ബേ​ജ്, മ​ത്ത​ങ്ങ, നാ​ര​ങ്ങ എ​ന്നി​വ ക​ഴി​ക്കാം.

എട്ടു ഗ്ലാസ് വെള്ളം
ദി​വ​സ​വും 8 ഗ്ലാ​സ്സ് വെ​ള്ളം കു​ടി​ക്ക​ണം.

വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.

Related posts

Leave a Comment