അമ്മായിയമ്മയെ കഴുത്തറുത്തുകൊന്നു; മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീ പോലീസ് പിടിയിൽ

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​രു​മ​ക​ൾ അ​മ്മാ​യി​യ​മ്മ​യെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ലാ​ണ് സം​ഭ​വം. 

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഗു​ഡാ​ഡെ ലേ​ഔ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പു​നം ആ​ന​ന്ദ് ശി​ഖ​ർ​വാ​റി​നെ (36) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

മാ​ന​സി​ക അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന പു​നം അതിനുള്ള മ​രു​ന്ന് ക​ഴി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു.

പെ​ട്ടെ​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ അ​മ്മാ​യി​യ​മ്മ​യാ​യ താ​രാ​ദേ​വി​യു​ടെ  ക​ഴു​ത്ത് അ​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഒ​ന്നി​ല​ധി​കം ത​വ​ണ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. 

 

Related posts

Leave a Comment