ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ ക​ച്ച​വ​ടം ! റെ​യ്ഡി​ല്‍ പിടിച്ചെടുത്തത് ലൈം​ഗി​ക ഉ​പ​ക​ര​ണ​ങ്ങ​ളും; യു​വ​തി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍…

പ​ന്ത​ള​ത്ത് ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ ക​ച്ച​വ​ടം ചെ​യ്ത സം​ഘം അ​റ​സ്റ്റി​ല്‍. യു​വ​തി അ​ട​ക്ക​മു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം സ്വ​ദേ​ശി​നി ഷാ​ഹി​ന പ​ള്ളി​ക്ക​ല്‍, അ​ടൂ​ര്‍ പ​റ​ക്കോ​ട് സ്വ​ദേ​ശി രാ​ഹു​ല്‍ (മോ​നാ​യി), പെ​രി​ങ്ങ​നാ​ട് സ്വ​ദേ​ശി ആ​ര്യ​ന്‍, പ​ന്ത​ളം കു​ട​ശ​നാ​ട് സ്വ​ദേ​ശി വി​ധു കൃ​ഷ്ണ​ന്‍, കൊ​ടു​മ​ണ്‍ കൊ​ച്ചു​തു​ണ്ടി​ല്‍ സ​ജി​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ‘ഡാ​ന്‍​സാ​ഫ്’ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഹോ​ട്ട​ല്‍ മു​റി​യി​ല്‍​നി​ന്ന് 154 ഗ്രാം ​എം​ഡി​എം​എ​യും ലൈം​ഗി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

പ​ന്ത​ളം മ​ണി​ക​ണ്ഠ​നാ​ല്‍​ത്ത​റ​യ്ക്ക് സ​മീ​പം റി​വ​ര്‍ വോ​ക്ക് ഹോ​ട്ട​ലി​ല്‍​നി​ന്നും ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ന​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി കെ.​എ.​വി​ദ്യാ​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ ന​ട​ന്ന​തി​ല്‍ വ​ച്ച് ഏ​റ്റ​വും വ​ലി​യ ല​ഹ​രി​വേ​ട്ട​യാ​ണി​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡാ​ന്‍​സാ​ഫ് ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ഷാ​ഹി​ന​യെ​യും കൂ​ട്ടി മോ​നാ​യി ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്. ഇ​വി​ടേ​ക്ക് പു​റ​ത്തു​നി​ന്ന് ചി​ല​രും എ​ത്തി​യി​രു​ന്നു.

പി​ടി​യി​ലാ​യ​വ​രെ​ല്ലാം ല​ഹ​രി വി​ല്‍​പ​ന​ക്കാ​ര്‍ ആ​ണെ​ന്നും ബെം​ഗ​ളൂ​രു​വി​ല്‍​നി​ന്നാ​ണ് എം​ഡി​എം​എ എ​ത്തി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

പ​ന്ത​ള​ത്തെ ഹോ​ട്ട​ലി​ല്‍ കൊ​ണ്ടു​വ​ന്ന ശേ​ഷം പ​ങ്കു​വ​ച്ച് വി​ല്‍​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​ല്‍ സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് യു​വ​തി​യെ കൂ​ടെ കൂ​ട്ടി​യ​തെ​ന്ന് പ്ര​തി​ക​ള്‍ പ​റ​യു​ന്നു.

ഇ​തോ​ടൊ​പ്പം അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ന്നി​രു​ന്നോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഹോ​ട്ട​ല്‍ മു​റി​യി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ലൈം​ഗി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ സം​ശ​യ​ങ്ങ​ള്‍​ക്കി​ട ന​ല്‍​കു​ന്നു​ണ്ട്.

Related posts

Leave a Comment