24 വ​യ​സ് പ്രാ​യം! കാ​ട്ടാ​മ്പ​ള്ളി പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ല്ല; ചെ​ന്നൈ മെ​യി​ൽ​നി​ന്നും ഒ​രു യു​വ​തി പു​ഴ​യി​ലേ​ക്ക് ചാ​ടു​ന്ന​ത് ക​ണ്ട​താ​യി സ​ഹ​യാ​ത്രി​കര്‍

മ​യ്യി​ൽ(കണ്ണൂർ): കാ​ട്ടാ​മ്പ​ള്ളി പു​ഴ​യി​ൽ കൈ​ര​ളി ഹെ​റി​റ്റേ​ജി​ന് പി​റ​കു​വ​ശ​ത്താ​യി പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ല്ല. 24 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ട്ട തോ​ണി​യി​ൽ മ​ത്സ്യം പി​ടി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​രി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ​റ​യു​ന്നു.

ഇ​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ മം​ഗ​ളൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ചെ​ന്നൈ മെ​യി​ൽ​നി​ന്നും ഒ​രു യു​വ​തി പു​ഴ​യി​ലേ​ക്ക് ചാ​ടു​ന്ന​ത് ക​ണ്ട​താ​യി സ​ഹ​യാ​ത്രി​ക​രും പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ നാ​ട്ടു​കാ​രി​ൽ ചി​ല​ർ മ​ത്സ്യം പി​ടി​ക്കു​വാ​ൻ വ​ന്ന​പ്പോ​ളാ​ണ് ക​ര​ക്ക​ടിഞ്ഞ ​നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​യ്യി​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ണൂ​ർ ടൗ​ണി​ൽ നി​ന്നും ഡോ​ഗ് സ്ക്വാ​ഡ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. മ​യ്യി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​വി രാ​ജ​ൻ,എ​സ്ഐ വി.​ആ​ർ. വി​നേ​ഷ്എ​ന്നി​വ​രു​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts