ഏ​നാ​ദി​മം​ഗ​ലം കോ​ള​നി​വാ​സി​ക​ളു​ടെ ജീ​വ​ന് ഭീ​ഷണിയായ  ക്വാ​റി​ക്കെ​തി​രെ ന​ട​പ​ടിയില്ല;  രണ്ടുമാസമായി തുടരുന്ന സമരം കണ്ടില്ലെന്ന് നടിച്ച് അധികൃതർ

പ​ത്ത​നം​തി​ട്ട: നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ക്വാ​റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​തി​രെ പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്. ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​ത്തി​ലെ ക​ണ്ണ​ങ്ക​ര പ്ര​ദേ​ശ​ത്തെ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​മാ​ണ് പ​ട്ടി​ക ജാ​തി​ക്കാ​ർ അ​ട​ക്ക​മു​ള്ള കോ​ള​നി​വാ​സി​ക​ളു​ടെ ജീ​വ​ന് ഭീ​ഷണി ഉ​യ​ര്‍​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ ക​ഴി​ഞ്ഞ 60 ദി​വ​സ​മാ​യി തു​ട​രു​ന്ന നാ​ട്ടു​കാ​രു​ടെ സ​മ​രം ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യി​ല്‍ ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ള​നി​യി​ല്‍ 40 വീ​ടു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​താ​യും ഇ​തി​ല്‍ ആ​റ് വീ​ടു​ക​ള്‍ ഭി​ത്തി പൊ​ട്ടി ത​ക​ര്‍​ന്നു വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണെ​ന്നും സാ​ക്ഷ്യ​പ്പെ​ടു​ത്തി. പാ​റ​മ​ട സ്ഥി​തി ചെ​യ്യു​ന്ന​ത് വീ​ടു​ക​ള്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്നും ഉ​യ​ര​ത്തി​ലാ​ണെ​ന്നും ഇ​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

പാ​റ​മ​ട​യി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ണ്ണ് ഒ​ലി​ച്ചി​റ​ങ്ങു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.മ​ഠ​ത്ത​നാ​ശേ​രി ക​രു​ണാ​ക​ര​ന്‍, മ​ഠ​ത്ത​നാ​ശേ​രി ക​റു​ത്ത കു​ഞ്ഞ്, സ​നി​ല്‍ ഭ​വ​നി​ല്‍ സ​ര​സ​മ്മ, ല​ജേ​ഷ് ഭ​വ​നി​ല്‍ ഗോ​പാ​ല​ന്‍, സി​ന്ധു ഭ​വ​നി​ല്‍ രാ​ധ, ച​രു​വി​ള​യി​ല്‍ ര​മ​ണി, ഗീ​താ ഭ​വ​നി​ല്‍ ഹീ​ത, പ്ലാ​മൂ​ട്ടി​ല്‍ ശ​ശി, ന​ന്ദു​ഭ​വ​നി​ല്‍ ഓ​മ​ന​കു​ട്ട​ന്‍, പ്ലാ​മൂ​ട്ടി​ല്‍ ക​റു​ത്ത കു​ഞ്ഞ് എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്കാ​ണ് സാ​ര​മാ​യി കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തെ​ന്ന് അം​ബേ​ദ്ക​റൈ​റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ജി​ല്ലാ ക​ള​ക്ട​ര്‍ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് കോ​ള​നി​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും അം​ബേ​ദ്ക​റൈ​റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍ മാ​മ്മൂ​ട്, സെ​ക്ര​ട്ട​റി മോ​ഹ​ന​ന്‍ അ​മ്പ​നാ​ട്, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts