അമിതവേഗത്തിലെത്തിയ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കൾക്ക് ഗുരുതരപരുക്ക്; ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു വീണു

തു​റ​വൂ​ർ: അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തി​ൽ കോ​ങ്കേ​രി​യി​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ ബി​നു(22), വ​ട്ട​ത്ത​റ വീ​ട്ടി​ൽ പീ​റ്റ​റി​ന്‍റെ മ​ക​ൻ ഷെ​റി​ൻ (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ പ​ള്ളി​ത്തോ​ട് ചാ​വ​ടി റോ​ഡി​ൽ പ​ള്ളി​ക്ക​ച്ചി​റ ശ്മ​ശാ​ന​ത്തി​നു മു​ന്നി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. നാ​ട്ടു​കാ​ർ ഇ​രു​വ​രേ​യും തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ള്ളി​ത്തോ​ട്ടി​ലെ ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ട്ടി​ൽ വ​ന്ന ശേ​ഷം തി​രി​കെ​പ്പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ടി​ച്ച് 11 കെ​വി ലൈ​ൻ ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു. ഇ​തേ തു​ട​ർ​ന്ന് അ​ര മ​ണി​ക്കൂ​റോ​ളം വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടു. കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts