സഹോദരന്റെ വിവാഹവിരുന്നില്‍ വന്ന ഭക്ഷണവുമായി പാപ്പിയ തെരുവിലെത്തി ! ആവശ്യമുള്ളവര്‍ക്കെല്ലാം സ്വന്തം കൈകൊണ്ട് വിളമ്പി നല്‍കി…

വിവാഹവിരുന്നില്‍ ബാക്കി വന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

കൊല്‍ക്കത്തയില്‍നിന്നുള്ളതാണ് ഈ കാഴ്ച. സഹോദരന്റെ വിവാഹവിരുന്നില്‍ ബാക്കിവന്ന ഭക്ഷണം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കിയ പാപിയ കര്‍ എന്ന യുവതിയാണ് കാരുണ്യത്തിന്റെ പുത്തന്‍മാതൃക തീര്‍ത്തിരിക്കുന്നത്.

വെഡ്ഡിങ് ഫോട്ടോഗ്രാഫറായ നീലാഞ്ജന്‍ മൊണ്ഡലാണ് ഇവരുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്പുലര്‍ച്ചെ ഒരുമണിക്ക് റാണാഘട്ട് സ്റ്റേഷനില്‍നിന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

തലേന്ന് വൈകിട്ടായിരുന്നു പാപിയയുടെ സഹോദരന്റെ വിവാഹവിരുന്ന്. ഇതിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണത്തില്‍ വലിയ പങ്ക് മിച്ചം വരികയായിരുന്നു.

തുടര്‍ന്ന്, അത് പാത്രങ്ങളിലാക്കി പാപിയ സ്റ്റേഷനിലെത്തിക്കുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു.

വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കുന്ന തരത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞാണ് പാപിയയുടെ ഭക്ഷണവിതരണം.

പ്രായമായ സ്ത്രീകളും കൊച്ചുകുട്ടികളും റിക്ഷാവലിക്കാരുമൊക്കെ ഇവരുടെ പക്കല്‍നിന്ന് ഭക്ഷണം വാങ്ങുന്നത് കാണാം.

Related posts

Leave a Comment