ആടിനും ടിക്കറ്റുണ്ടേ; ട്രെയിനിൽ ആടിന് ടിക്കറ്റ് എടുത്ത് സ്ത്രീ, വൈറലായ് വീഡിയോ

ആ​ടി​ന് ട്രെ​യി​ൻ ടി​ക്ക​റ്റ് വാ​ങ്ങി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ഒ​രു സ്ത്രീ. ​ടി​ടി​ഇ മൃ​ഗ​ത്തി​ന് ടി​ക്ക​റ്റ് വാ​ങ്ങി​യോ എ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ അ​വർ പു​ഞ്ചി​രി​ക്കു​ക​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്.

സം​ഭാ​ഷ​ണം ബം​ഗാ​ളി​യാ​യ​തി​നാ​ൽ പ​ശ്ചി​മ ബം​ഗാ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ട്രെ​യി​നി​ൽ വ​ച്ചാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​തെ​ന്ന് ചി​ല​ർ ക​മ​ന്‍റി​ട്ടി​ട്ടു​ണ്ട്. 

ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​ൻ ടി​ക്ക​റ്റ് എ​ടു​ത്തോ എ​ന്ന് ടി​ടി​ഇ സ്ത്രീ​യോ​ട് ചോ​ദി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​വ​ർ ‘അ​തെ’ എ​ന്ന് പ​റ​യു​ക​യും ടി​ക്ക​റ്റ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റു​ക​യും ചെ​യ്തു.

പി​ന്നാ​ലെ ആടിന്‍റെ ടിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ടിക്കറ്റുണ്ടെന്ന് അവർ മറുപടി നൽകുകയും ടിക്കറ്റ് ടിടിഇ യ്ക്ക് നൽകി ആടിനെ കാണിച്ചു കൊടുക്കുകയും ചെയ്തു. ട്വിറ്ററിൽ പങ്ക് വെച്ചിരിക്കുന്ന ഈ വീഡിയോയിൽ ആ സ്ത്രീയുടെ പുഞ്ചിരിച്ചുള്ള മറുപടിയെ കുറിച്ചാണ് കമന്‍റുകൾ അധികവും വന്നിരിക്കുന്നത്. 

 

Related posts

Leave a Comment