വിക്ടോറിയ രാജ്ഞി കഴിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിസ്‌കി; ലേലത്തിനായ് ഒരുങ്ങുന്നു 

സ്‌​കോ​ട്ട്‌​ല​ൻ​ഡി​ലെ 750 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കോ​ട്ട​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ വി​സ്‌​കി ബോ​ട്ടി​ലു​ക​ൾ ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ ലേ​ലം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. 1800-ക​ളു​ടെ തു​ട​ക്ക​ത്തി​ലേ​താ​ണ് വി​സ്‌​കി​യെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഇ​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന വി​സ്‌​കി​ക​ളി​ലൊ​ന്നാ​ണ്.

കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി പ​റ​ഞ്ഞാ​ൽ ഇ​ത് 1833-ൽ ഇത് ​ഉണ്ടാക്കി. 1841-ൽ ​കു​പ്പി​യി​ലാ​ക്കി, 1932-ൽ ​റീ​ബോ​റ്റി​ൽ ചെ​യ്ത​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഈ ​പാ​നീ​യ​ത്തി​ന്‍റെ 40 കു​പ്പി​ക​ൾ 2022-ന്‍റെ അ​വ​സാ​ന​ത്തി​ൽ പെ​ർ​ത്ത്ഷെ​യ​റി​ലെ ബ്ലെ​യ​ർ കാ​സി​ലി​ൽ ഒ​രു നി​ല​വ​റ വാ​തി​ലി​നു പി​ന്നി​ൽ നി​ന്ന് ക​ണ്ടെ​ത്തി.

കോ​ട്ട​യു​ടെ ആ​ർ​ക്കൈ​വു​ക​ളി​ലും കാ​ർ​ബ​ൺ ഡേ​റ്റിം​ഗി​ലും ന​ട​ത്തി​യ ഗ​വേ​ഷ​ണം സ്‌​കോ​ട്ടി​ഷ് യൂ​ണി​വേ​ഴ്‌​സി​റ്റി​സ് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് വി​സ്‌​കി​യു​ടെ പ​ഴ​ക്കം പ​രി​ശോ​ധി​ക്കു​ന്ന​ത്.

1844-ൽ ​വി​ക്ടോ​റി​യ രാ​ജ്ഞി​യും ആ​ൽ​ബ​ർ​ട്ട് രാ​ജ​കു​മാ​ര​നും കോ​ട്ട സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ വി​സ്‌​കി രു​ചി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. 

ലേ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ക​മ്പ​നി പ​റ​യു​ന്ന​ത​നു​സ​രി​ച്ച് 24 കു​പ്പി​ക​ളി​ൽ ഓ​രോ​ന്നി​നും ഏ​ക​ദേ​ശം 10,000 പൗ​ണ്ട് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നെ​ന്നാ​ണ്. 2023 ന​വം​ബ​ർ 24 മു​ത​ൽ ഡി​സം​ബ​ർ 4 വ​രെ​യാ​ണ് ഇ​ത് ന​ട​ക്കു​ക.

പാ​നീ​യ​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ഐ​തി​ഹ്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ, ഈ ​വി​ൽ​പ്പ​ന ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​യി പ്ര​ച​രി​ക്ക​പ്പെ​ടു​ന്നു.

 

Related posts

Leave a Comment