ജറുസലേം: യെമൻ തലസ്ഥാനമായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. 130 പേർക്ക് പരിക്കേറ്റു.
ഹൂതികളുടെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. കഴിഞ്ഞ 30ന് സനായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ സുപ്രധാന നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് യെമനിലും ആക്രമണം നടത്തിയത്. ഗാസയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 30 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.