‍യേശുദാസ് എന്ന ഞാൻ ഹിന്ദു വിശ്വാസിയാണ്..! ഗായകൻ യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനാനുമതി; ഹി​ന്ദു​മ​ത വി​ശ്വാ​സി​യാ​ണെ​ന്ന ഗായകന്‍റെ ​ സ​ത്യ​വാ​ങ്മൂ​ലം കിട്ടിയതിനെ തുടർന്നാണ് അനുമതി

തി​രു​വ​ന​ന്ത​പു​രം: ഗാ​യ​ക​ൻ ഡോ.​കെ.​ജെ.​യേ​ശു​ദാ​സി​ന് ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നാ​നു​മ​തി. വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ 30ന് ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് യേ​ശു​ദാ​സ് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ ക്ഷേ​ത്രം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു. ഹി​ന്ദു​മ​ത വി​ശ്വാ​സി​യാ​ണെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം ഭ​ര​ണ സ​മി​തി അം​ഗീ​ക​രി​ച്ചു.

ക്ഷേ​ത്രം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ര​തീ​ശ​ന് പ്ര​ത്യേ​ക ദൂ​ത​ൻ വ​ഴി​യാ​ണ് യേ​ശു​ദാ​സ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ളെ​യാ​ണ് സാ​ധാ​ര​ണ​യാ​യി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കാ​റു​ള്ള​ത്. കൊ​ല്ലൂ​ർ മൂ​കാം​ബി​ക, ശ​ബ​രി​മ​ല തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​ണ് യേ​ശു​ദാ​സ്.

സ്വാ​തി​തി​രു​ന്നാ​ൾ ര​ചി​ച്ച പ​ത്മ​നാ​ഭ​ശ​ത​കം ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ആ​ല​പി​ക്കാ​നും ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts