കലിപ്പ് മാറ്റാന്‍ യോഗ, അതും നടുറോഡില്‍! രണ്ടു മണിക്കൂര്‍ ബ്ലോക്കില്‍ കിടന്നിട്ടും വണ്ടി മുന്നോട്ടു നീങ്ങിയില്ല; സമയം നഷ്ടപ്പെടുന്നതിന്റെ ദേഷ്യം തീര്‍ക്കാന്‍ നടുറോഡില്‍ യോഗ

Yoga_roadജൂ​ണി​യ​ർ മാ​ൻ​ഡ്രേ​ക്ക് എ​ന്ന സി​നി​മ​യി​ൽ തി​ര​ക്കു​ള്ള റോ​ഡി​ന്‍റെ ന​ടു​വി​ൽ പാ ​വി​രി​ച്ചു കി​ട​ക്കു​ന്ന ജ​ഗ​തി ശ്രീ​കു​മാ​ർ കാ​ഴ്ച​ക്കാ​രി​ൽ ഏ​റെ ചി​രി​യു​ണ​ർ​ത്തി​യി​രു​ന്നു. ഏ​താ​ണ്ട് ഇ​തി​നോ​ടു സ​മാ​ന​മാ​യ ഒ​രു കാ​ഴ്ച ഇ​ന്ന​ലെ മി​യാ​മി ഹൈ​വേ​യി​ൽ അ​ര​ങ്ങേ​റി.

രാ​വി​ലെ ഓ​ഫീസി​ൽ പോ​കാ​ൻ വ​ണ്ടി​യെ​ടു​ത്തി​റ​ങ്ങി​യ​താ​ണ് ക്രി​സ്റ്റി​ൻ ജോ​ണ്‍സ് എ​ന്ന ഫ്ലോ​റി​ഡ​ക്കാ​രി. സു​ഹൃ​ത്ത് വ​ണ്ടി​യെ​ടു​ത്തു​കൊ​ണ്ടു​പോ​യി​ട്ട് പെ​ട്രോ​ൾ അ​ടി​ക്കാ​തെ​യാ​ണ് തി​രി​കെ​ക്കൊ​ണ്ടു​വ​ന്നി​ട്ട​ത്. ഇ​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. തി​ര​ക്കു​ള്ള മി​യാ​മി ഹൈ​വേ​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും ഗതാഗതക്കുരുക്ക് തു​ട​ങ്ങി. ര​ണ്ടു മ​ണി​ക്കൂ​ർ ബ്ലോ​ക്കി​ൽ കി​ട​ന്നി​ട്ടും വ​ണ്ടി മു​ന്നോ​ട്ടു നീ​ങ്ങി​യി​ല്ല. ഒ​ടു​വി​ൽ ബ്ലോ​ക്കി​ൽ കി​ട​ന്നു മ​ടു​ത്ത ക്രി​സ്റ്റി​ൻ ത​ന്‍റെ യോ​ഗാ ​മാ​റ്റു​മാ​യി കാ​റി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി. മാ​റ്റ് റോ​ഡി​ൽ വി​രി​ച്ച് പ​തു​ക്കെ യോ​ഗ ചെ​യ്തു​തു​ട​ങ്ങി.

ത​ന്‍റെ വി​ല​പ്പെ​ട്ട സ​മ​യം ന​ഷ്ട​പ്പെ​ടു​ന്ന​തി​ന്‍റെ ദേ​ഷ്യം തീ​ർ​ക്കാ​നാ​ണ് യോ​ഗ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ക്രി​സ്റ്റി​ൻ പ​റ​ഞ്ഞു. കു​റ​ച്ചു​നേ​രം യോ​ഗ​ചെ​യ്ത​പ്പോ​ൾ​ത​ന്നെ ദേ​ഷ്യം കു​റ​ഞ്ഞു. മ​ന​സി​ലെ ബ്ലോ​ക്ക് മാ​റി​യ​പ്പോ​ൾ ക്രി​സ്റ്റി​ൻ കാ​റി​ൽ ക​യ​റി.

Related posts