ഇറാക്കി സെറ്റില്‍മെന്റില്‍ അടുപ്പ് പുകയണമെങ്കില്‍ മലയാളി കനിയണം; സൗദി-കുവൈറ്റ് അതിര്‍ത്തിയില്‍ മലയാളിയുടെ പലചരക്ക് കട; കണ്ണൂര്‍ സ്വദേശിയായ രാജീവന്റെ കടയുടെ വിശേഷങ്ങള്‍

Iraqi_malayali02ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജീ​വ​ന്‍റെ പ​ല​ച​ര​ക്ക് ക​ട​യു​ടെ വി​ശേ​ഷ​ങ്ങ​ളാ​ണ് ഇ​വി​ടെ പ​റ​യു​ന്ന​ത്. നാ​ട്ടി​ൽ മു​ക്കി​ന് മു​ക്കി​നു​ള്ള പ​ല​ച​ര​ക്ക് ക​ട​യ്ക്ക് ഇ​ത്ര​മാ​ത്രം എ​ന്ത് വി​ശേ​ഷ​മെ​ന്ന് ആ​ർ​ക്കും തോ​ന്നാം. എ​ന്നാ​ൽ രാ​ജീ​വ​ന്‍റെ പ​ല​ച​ര​ക്ക് ക​ട വി​ശേ​ഷ​പ്പെ​ട്ട​താ​കു​ന്ന​ത് അ​തി​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​കൊ​ണ്ടാ​ണ്. സൗ​ദി​കു​വൈ​റ്റ് അ​തി​ർ​ത്തി​യാ​യ ഹ​ഫ​ർ അ​ൽ​ബാ​റ്റി​നി​ലാ​ണ് 25 കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​ദേ​ശ​ത്ത് വ​ന്നു​പോ​കു​ന്ന ആ​ട്ടി​ട​യ​ൻ​മാ​ർ​ക്കും മാ​ത്ര​മാ​യി രാ​ജീ​വ​ൻ പ​ല​ച​ര​ക്ക് ക​ട ന​ട​ത്തു​ന്ന​ത്.

ആ​ദ്യ ഗ​ൾ​ഫ് യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ആ​യി​ര​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഇ​റാ​ക്കി​ൽ നി​ന്നും സൗ​ദി അ​റ​ബ്യ​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തി​രു​ന്നു. ഇ​വ​ർ​ക്ക് സൗ​ദി സ​ർ​ക്കാ​ർ പൗ​ര​ത്വം ന​ൽ​കി​യി​രു​ന്നു ഇ​തി​ൽ കു​റേ​പേ​ർ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി പാ​ർ​ത്തു. അ​വ​ശേ​ഷി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ അ​തി​ർ​ത്തി​യി​ലെ മ​രു​ഭൂ​മി​യി​ൽ വീ​ടു​ക​ളും സ്കൂ​ളു​ക​ളും നി​ർ​മി​ച്ചു ന​ൽ​കി. ഇ​വി​ടെ​യാ​ണ് രാ​ജീ​വി​ന്‍റെ ക​ട. 25 കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​ത്. രാ​ജീ​വി​ന്‍റെ ക​ട​യി​ലോ, മ​റ്റു വീ​ടു​ക​ളി​ലോ എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ൾ ഇ​ല്ല. എ​യ​ർ കു​ള​റാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന ആ​ഡം​ബ​ര വ​സ്തു.

ഗ്രാ​മ​ത്തി​ൽ ഇ​റാ​ക്കി​ക​ൾ ആ​ടു​ക​ളെ മേ​യ്ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ർ​ക്ക് നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​വ​ർ പോ​കാ​ത്ത​തെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യ പേ​പ്പ​റു​ക​ൾ ല​ഭി​ച്ചാ​ൽ ഇ​വ​ർ മെ​ച്ച​പ്പെ​ട്ട ജോ​ലി​ക​ൾ നേ​ടു​ന്ന​തി​നാ​യി മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​മെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

Related posts