ബെഡ്ഡുകള്‍ നിറഞ്ഞു ! കോവിഡ് രോഗികളുടെ സ്വകാര്യ ആശുപത്രിയിലെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്ന് യുപി സര്‍ക്കാര്‍…

സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും അതിന്റെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്നും വ്യക്തമാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.

രോഗികളെ പറഞ്ഞയക്കരുതെന്ന് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ പറഞ്ഞു.

കോവിഡ് മൂലം മരിച്ച ഓരോരുത്തരുടെയും മരണാനന്തര കര്‍മ്മങ്ങള്‍ അവരവരുടെ മതാചാരപ്രകാരം നടക്കുമെന്നും അതിന്റെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment