ബെഡ്ഡുകള്‍ നിറഞ്ഞു ! കോവിഡ് രോഗികളുടെ സ്വകാര്യ ആശുപത്രിയിലെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്ന് യുപി സര്‍ക്കാര്‍…

സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും അതിന്റെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്നും വ്യക്തമാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രോഗികളെ പറഞ്ഞയക്കരുതെന്ന് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ പറഞ്ഞു. കോവിഡ് മൂലം മരിച്ച ഓരോരുത്തരുടെയും മരണാനന്തര കര്‍മ്മങ്ങള്‍ അവരവരുടെ മതാചാരപ്രകാരം നടക്കുമെന്നും അതിന്റെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

നവദമ്പതികള്‍ക്ക് ‘വിവാഹസമ്മാന’മായി കോണ്ടം നല്‍കാന്‍ യു.പി സര്‍ക്കാര്‍! കുടുംബാസൂത്രണ സന്ദേശമടങ്ങിയ കിറ്റ് ഫ്രീ; പ്രോജക്ട് മാനേജര്‍ നല്‍കിയ വിശദീകരണം ഞെട്ടിക്കുന്നത്

പുതിയ പുതിയ പദ്ധതികള്‍ കൊണ്ട് ഇടയ്ക്കിടെ ഞെട്ടിക്കുക എന്നത് യുപി സര്‍ക്കാരിന്റെ പതിവാണ്. നവദമ്പതികള്‍ക്ക് വിവാഹസമ്മാനമായി കോണ്ടം വിതരണം ചെയ്യുമെന്നാണ് ഏറ്റവും പുതുതായി യുപി സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതത് പ്രദേശത്തെ ആശാവര്‍ക്കര്‍മാര്‍ വഴിയാണ് ‘വിവാഹസമ്മാനം’ നല്‍കുകയെന്നും സര്‍ക്കാര്‍ അറിയിച്ചു. കോണ്ടത്തിനു പുറമേ കുടുംബാസൂത്രണ സന്ദേശമടങ്ങിയ ഒരു കിറ്റും ദമ്പതികള്‍ക്കു നല്‍കും. ഇതില്‍ ആരോഗ്യവിഭാഗത്തില്‍ നിന്നുള്ള കുറിപ്പും ഗര്‍ഭനിരോധന ഗുളികകളും, എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍സും ഉണ്ടാകും. കൂടാതെ നഖംവെട്ടി, ടവല്‍, ചീപ്പ്, കണ്ണാടി തുടങ്ങിയവയും വിതരണം ചെയ്യും. കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം, രണ്ടാമത്തെ പ്രവസവും ആദ്യപ്രസവവും തമ്മില്‍ എത്രമാസത്തെ വ്യത്യാസമുണ്ടാകണം തുടങ്ങിയ കാര്യങ്ങളുമാണ് ആരോഗ്യവകുപ്പിന്റെ കുറിപ്പിലുണ്ടാവുക. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമാണ് ഇത്തരമൊരു നീക്കമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ലോകജനസംഖ്യാദിനമായ ജൂലൈ 11ന് ഈ പദ്ധതി ആരംഭിക്കും. വിവാഹജീവിതത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് നവദമ്പതികളെ ബോധവത്കരിക്കാനാണിതെന്ന് മിഷന്‍ പരിവാര്‍ വികാസിന്റെ പ്രോജക്ട് മാനേജര്‍ അന്‍വീഷ്…

Read More