ഇരുപത്തയ്യായിരം അണികളെ കാണാമെന്ന  യോഗം യോഗിക്കില്ലാതായി; പത്തനംതിട്ടയിലെത്തിയ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിയുടെ യോഗത്തിന് ആളുകുറഞ്ഞു; വെട്ടിലായി  ബിജെപി ജില്ലാ കമ്മറ്റി 

പ​ത്ത​നം​തി​ട്ട: കാ​ൽ​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ പ്ര​തീ​ക്ഷി​ച്ചു പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ബി​ജെ​പി ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ സ​മ്മേ​ള​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​ത് ജി​ല്ലാ ക​മ്മി​റ്റി​യെ വെ​ട്ടി​ലാ​ക്കി.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സ​മ്മേ​ള​നം. പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ ഓ​രോ പേ​ജി​നും ഓ​രോ ചു​മ​ത​ല​ക്കാ​രെ ന​ല്കി അ​വ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

ദേ​ശീ​യ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ജെ​പി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ന​ട​ത്തി​യ പേ​ജ് പ്ര​മു​ഖ​ൻ​മാ​രു​ടെ സ​മ്മേ​ള​ന​മാ​യി​രു​ന്നു ഇ​ത്. 25000 പേ​രെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

നേ​ര​ത്തെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ൽ, കൊ​ല്ലം, പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ക്ല​സ്റ്റ​റു​ക​ളു​ടെ ശ​ക്തി​കേ​ന്ദ്ര ഇ​ൻ​ചാ​ർ​ജു​മാ​രു​ടെ യോ​ഗ​ത്തി​ലും യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ത്ത​ര​മൊ​രു സ​മ്മേ​ള​ന​വും സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​നു പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി​യാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

Related posts