യോ​നോ ആ​പ്പി​ന്‍റെ പേ​രി​ൽ വ്യാ​ജ മെ​സേ​ജ്; ലിങ്ക് ഓപ്പൺ ചെയ്ത് ആധാർ നമ്പർ അടിച്ചപ്പോൾ പി​ലാ​ത്ത​റ സ്വ​ദേ​ശി​ക്ക് ന​ഷ്ടം 24,999 രൂ​പ


പ​രി​യാ​രം: യോ​നോ ആ​പ്പ് അ​പ്ഡേ​റ്റ് ചെ​യ്യാ​നെ​ന്ന് പ​റ​ഞ്ഞ് വ​ന്ന വ്യാ​ജ മെ​സേ​ജി​ന് മ​റു​പ​ടി ന​ൽ​കി​യ​തോ​ടെ പി​ലാ​ത്ത​റ സ്വ​ദേ​ശി​ക്ക് 24,999 രൂ​പ ന​ഷ്ട​പ്പെ​ട്ടു.​

യോ​നോ ആ​പ്പ് അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ന്‍ എ​ന്ന് പ​റ​ഞ്ഞ് വ​ന്ന മെ​സേ​ജ് ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് ആ​ധാ​ര്‍​കാ​ര്‍​ഡ് ന​മ്പ​ര്‍ അ​ടി​ച്ച് ന​ൽ​കി​യ​തോ​ടെ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പി​ലാ​ത്ത​റ​യി​ലെ വ​ണ്ട​ര്‍​കു​ന്നേ​ല്‍ മാ​ത്യു​വി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. എ​സ്ബി​ഐ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​നാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത യോ​നോ അ​പ്പ് നി​ഷ്‌​ക്രി​യ​മാ​ണെ​ന്നും ഇ​ത് പു​തു​ക്കാ​ന്‍ കെ​വൈ​സി ന​ല്‍​ക​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് മെ​സേ​ജ് വ​ന്ന​ത്.

ലി​ങ്ക് ഓ​പ്പ​ണ്‍ ചെ​യ്ത് ആ​ധാ​ര്‍​ന​മ്പ​ര്‍ ന​ല്‍​കി​യ​തോ​ടെ​യാ​ണ് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം ന​ഷ്ട​മാ​യ​ത്. ഒ​രു ദി​വ​സം പ​ര​മാ​വ​ധി എ​ടു​ക്കാ​വു​ന്ന തു​ക 24,999 രൂ​പ​യാ​യി മാ​ത്യു നി​ജ​പ്പെ​ടു​ത്തി വെ​ച്ച​തി​നാ​ലാ​ണ് ന​ഷ്ട​പ്പെ​ട്ട തു​ക അ​തി​ല്‍ ഒ​തു​ങ്ങി​യ​ത്.

അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്ന തു​ക കൂ​ടി​യേ​നെ​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment