ആംബുലൻസ് വിളിച്ചിട്ട് കിട്ടിയില്ല; റോഡരികിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് യുവതി

ഒഡീഷയിലെ ബൊലാൻഗിർ ജില്ലയി ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യുവതി റോഡരികിൽ പ്രസവിച്ചു. ബൊലാൻഗിർ ജില്ലയിലെ കുമുദ ഗ്രാമത്തിലാണ് സംഭവം. ബിന്ദിയ സബർ എന്ന യുവതിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്

പ്രസവ വേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആംബുലൻസ് കിട്ടിയില്ല. തുടർന്ന് യുവതിയും ഭർത്താവും  ബന്ധുക്കളും ഓട്ടോയിലാണ് ആശുപത്രിയിലേക്ക് പോയത്. വഴി മധ്യേ യുവതിക്ക് കടുത്ത വേദന അനുഭവപ്പെട്ടു. 

വേദന കൂടിയതോടെ ഓട്ടോയിൽ യുവതി പ്രസവിക്കുകയായിരുന്നു. ബന്ധുക്കൾ തുണി കൊണ്ട് മറയുണ്ടാക്കിയ ശേഷം യുവതിയുടെ പ്രസവം നടത്തി. യുവതി ഇരട്ട കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. അമ്മയും കുഞ്ഞുങ്ങളും സുഖമായി ിരികികുന്നു.

 

Related posts

Leave a Comment