യോഗിയുടെ പോലീസിന്‍റെ ക്രൂരത: ബിജെപി എംഎൽഎ പീഡിപ്പിച്ചെന്നാരോപിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ചു

ലക്നോ: ബിജെപി എംഎൽഎ പീഡിപ്പിച്ചെന്നാരോപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിനു പുറത്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു. ഞായറാഴ്ച രാത്രിയിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം യോഗിയുടെ വീടിനു മുന്നിലെ സംഭവങ്ങളിൽ യുവതിയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെ യുവതിയുടെ പിതാവിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഉ​ന്നാ​വോ​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി നി​യ​മ​സ​ഭാം​ഗം കു​ൽ​ദീ​പ് സിം​ഗ് സെം​ഗ​റി​നെ​തി​രേ​യാ​ണ് യു​വ​തി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്.

എം​എ​ൽ​എ​യും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ണി​ൽ ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നു ത​ന്നെ​യും കു​ടും​ബ​ത്തെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പി​ക്കു​ന്ന യു​വ​തി, എം​എ​ൽ​എ​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts