യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്; വ്യാ​ജ വോ​ട്ട​ര്‍ ഐ​ഡി ഉ​ണ്ടാ​ക്കി​യ​താ​യി കെ. ​സു​രേ​ന്ദ്ര​ന്‍

പാ​ല​ക്കാ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​ജ വോ​ട്ട​ര്‍ ഐ​ഡി ഉ​ണ്ടാ​ക്കി​യ​താ​യി ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. ഇ​ത് രാ​ജ്യ​സു​ര​ക്ഷ​ക്ക് ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്ട് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ല​ക്കാ​ട്ടു നി​ന്നു​ള്ള ഒ​രു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ല്കി​യ​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ഇ​തു സം​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ബാം​ഗളൂരു‍ ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു ക​മ്പ​നി​യാ​ണ് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വ്യാ​ജ ഐ​ഡി കാ​ര്‍​ഡു​ക​ള്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വ​ന്നാ​ല്‍ തെ​ളി​വു ന​ല്‍​കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment