ഗ്രൂ​പ്പ് പോ​ര്: മ​ട്ട​ന്നൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്  നേ​താ​വും സു​ധാ​ക​ര ഗ്രൂ​പ്പ് പ​ക്ഷ​ക്കാ​രനുമായ സ​നോ​ജ് പെ​രി​ഞ്ചേ​രി  സി​പി​എ​മ്മി​ലേ​ക്ക്

മ​ട്ട​ന്നൂ​ർ: ഗ്രൂ​പ്പ് പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് കോ​ൺ​ഗ്ര​സ് വി​ട്ടു സി​പി​എ​മ്മി​ലേ​ക്ക് പോ​കു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ജ​വ​ഹ​ർ ബാ​ല​വേ​ദി മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് ചെ​യ​ർ​മാ​നു​മാ​യ സ​നോ​ജ് പെ​രി​ഞ്ചേ​രി​യാ​ണ് കോ​ൺ​ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ചു സി​പി​എ​മ്മി​ലേ​ക്ക് പോ​കു​ന്ന​ത്. സു​ധാ​ക​ര ഗ്രൂ​പ്പ് പ​ക്ഷ​ക്കാ​ര​നാ​ണ് സ​നോ​ജ് പെ​രി​ഞ്ചേ​രി. ‌

ഗ്രൂ​പ്പ് പ്ര​ശ്ന​മാ​ണ് കോ​ൺ​ഗ്ര​സ് വി​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സ​നോ​ജ് പെ​രി​ഞ്ചേ​രി പ​റ​യു​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രി​ക്കു​മ്പോ​ഴും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് പാ​ർ​ട്ടി വി​ടു​ന്ന​തെ​ന്നാ​ണ് സ​നോ​ജ് പെ​രി​ഞ്ചേ​രി പ​റ​യു​ന്ന​ത്.

നേ​ര​ത്തെ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു സ​നോ​ജ് ആ​റു​വ​ർ​ഷം മു​മ്പാ​ണ് സി​പി​എം വി​ട്ടു കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. ഇ​തി​നി​ടെ ക​ഴി​ഞ്ഞ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പെ​രി​ഞ്ചേ​രി വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.
സ​നോ​ജി​നോ​ടൊ​പ്പം മ​റ്റു ചി​ല യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി വി​ടു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. കോ​ൺ​ഗ്ര​സ് വി​ട്ടു സി​പി​എ​മ്മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു സി​പി​എം നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച​താ​യും സ​നോ​ജ് പെ​രി​ഞ്ചേ​രി പ​റ​ഞ്ഞു.

Related posts