എ​ടാ​ട്ടെ ക്ഷേ​ത്ര ഭ​ണ്ഡാ​രം ക​വ​ര്‍​ന്ന സം​ഭ​വം: മോ​ഷ്‌​ടാ​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചു; ഉടൻ പിടികൂടാനാകാമെന്ന പ്രതീക്ഷയിൽ പോലീസ്

പ​യ്യ​ന്നൂ​ര്‍: ദേ​ശീ​യ പാ​ത​യി​ല്‍ എ​ടാ​ട്ട് തൃ​ക്കൈ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ള്‍ കു​ത്തി​തു​റ​ന്ന് പ​ണം ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍. ഇ​തി​ലൂ​ടെ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ് പി​ടി​കൂ​ടാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പൂ​ജാ​രി​യാ​ണ് ഭ​ണ്ഡാ​രം ത​ക​ര്‍​ത്ത നി​ല​യി​ല്‍ ക​ണ്ട​ത്. ക്ഷേ​ത്ര​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നാ​ല് ഭ​ണ്ഡാ​ര​ങ്ങ​ളാ​ണ് ക​വ​ര്‍​ന്ന​ത് .

ക്ഷേ​ത്ര കൗ​ണ്ട​റി​ന​ക​ത്തെ മേ​ശ​വ​ലി​പ്പി​ല്‍ നി​ന്നും ര​സീ​തു​ക​ളും ചി​ല്ല​റ നാ​ണ​യ​ങ്ങ​ളും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ക​ണ്ണൂ​രി​ല്‍ നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.​പ​തി​നാ​യി​രം രൂ​പ​യോ​ളം ക​വ​ര്‍​ച്ച ചെ​യ്തി​രി​ക്കാ​മെ​ന്ന ഭ​ര​ണ​സ​മി​തി​യം​ഗം കെ.​പി.​വി​നോ​ദ്കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​സ് ഐ ​കെ. പി .​ഷൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ക്ഷേ​ത്ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​ത്.​ഈ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​മോ​ഷ്ടാ​വ് ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന.

ഈ ​ക്ഷേ​ത്ര​ത്തി​ല്‍ ഇ​തി​ന് മു​മ്പ് നാ​ല് ത​വ​ണ ഭ​ണ്ഡാ​ര​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്തി​രു​ന്നു.​മൂ​ന്നാ​ഴ്ച് മു​ന്‍​പ് കൊ​ഴു​മ്മ​ലി​ലെ ക്ഷേ​ത്ര​ത്തി​ലെ​യും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ വെ​ള്ളൂ​ര്‍ കു​ട​ക്ക​ത്ത് കൊ​ട്ട​ണ​ച്ചേ​രി ദേ​വ​സ്വം ക്ഷേ​ത്ര​ത്തി​ലെ​യും ഭ​ണ്ഡാ​ര​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്തി​രു​ന്നു.

Related posts