അമ്പലപ്പുഴ പാടി ത്രില്ലടിപ്പിച്ച കുഞ്ഞു സിവ വീണ്ടുമെത്തിയിരിക്കുന്നു! ഇത്തവണ പക്ഷേ പാട്ടല്ല; ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ മകളുടെ പുതിയ വീഡിയോ വൈറല്‍

ക്രിക്കറ്റില്‍ ഇന്ത്യയുടെ അഭിമാന താരമായ എംഎസ് ധോണിയുടെ മകള്‍ സിവ ഇന്ന് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ പ്രിയങ്കരിയാണ്. അടുത്തകാലത്ത് സിവ പാടിയ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന മലയാളം പാട്ട് വലിയ രീതിയില്‍ വൈറലായിരുന്നു. മലയാളികള്‍ മുഴുവന്‍ കുഞ്ഞുസിവയുടെ ആരാധകരായി മാറിയിരുന്നു. മാത്രവുമല്ല, അമ്പലപ്പുഴയിലേയ്ക്ക് ധോണിയേയും മകളെയും മലയാളികള്‍ ക്ഷണിക്കുകപോലുമുണ്ടായി.

മറ്റൊരിക്കല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയോടൊപ്പം കളിക്കുന്ന സിവയുടെ വീഡിയോ കോഹ്ലി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും അതും വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും മറ്റൊരു സിവാ വീഡിയോ പുറത്തെത്തിയിരിക്കുന്നു. ഇത്തവണ പക്ഷേ പാട്ടല്ല.

ധോണിയ്ക്കുവേണ്ടി റൊട്ടി പരത്തുന്ന സിവയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ കൈയടി വാങ്ങുന്നത്. നല്ല ആകൃതിയില്‍ തന്നെയാണ് സിവയുടെ റൊട്ടി പരത്തല്‍. സിവയുടെ ആയയാണ് റൊട്ടി ഉണ്ടാക്കന്‍ പഠിപ്പിച്ചിരിക്കുന്നത്. പാചക വിദഗ്ധര്‍ പോലും കൈയ്യടിക്കും സിവയുടെ ഈ റൊട്ടി പരത്തല്‍ കണ്ടാല്‍. ഏതായാലും ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിവ അച്ഛനേക്കാള്‍ പ്രശസ്തയായിരിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Round round Roti !

A post shared by ZIVA SINGH DHONI (@zivasinghdhoni006) on

@mahi7781 @sakshisingh_r ❤️❤️. Song taught by “Sheila Aunty”(her Nanny from Kerala)

A post shared by ZIVA SINGH DHONI (@zivasinghdhoni006) on

My reunion with Ziva. What a blessing it is to be around pure innocence 🙏❤

A post shared by Virat Kohli (@virat.kohli) on

Related posts