കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഉടൻതന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല; അ​ശോ​ക് കു​മാ​ർ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്

പ​ര​വൂ​ർ : ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി ​കൊ​ല​പ്പെ​ടു​ത്തി. പ​ര​വൂ​ർ ഒ​ല്ലാ​ൽ രാ​ജു​ഭ​വ​നി​ൽ അ​നി​ത (53)ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് അ​ശോ​ക് കു​മാ​റി​നെ(70) പ​ര​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​നി​ത​യു​മാ​യി​അ​ശോ​ക് കു​മാ​ർ രാ​വി​ലെ വാ​ക്കേ​റ്റം ന​ട​ത്തി.

ഇ​തി​നി​ട​യി​ൽ അശോക് കുമാർ‌ അ​ടു​ക്ക​ള​യി​ൽ പോ​യി ക​ത്തി​യെ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് ഇ​വ​രെ കു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​വ​രെ രാ​മ​റാ​വു ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പ​ര​വൂ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

അ​ശോ​ക് കു​മാ​ർ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​ക​മ​ക​ൻ രാ​ജ്കു​മാ​ർ സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. എ​ച്ച്എം ടി ​ഫാ​ക്ട​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​ശോ​ക് കു​മാ​ർ.

 

Related posts