സുനാമിയെ അതിജീവിച്ച ആ അദ്ഭുത പൈൻമരം ഇനിയില്ല

2011ൽ ​ജ​പ്പാ​നെ ത​ക​ർ​ത്തെ​റി​ഞ്ഞ മ​ഹാ​ദു​ര​ന്ത​മാ​യി​രു​ന്നു സു​നാ​മി. ജ​പ്പാ​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യും സു​നാ​മി വി​ഴു​ങ്ങി​യ​പ്പോ​ൾ അ​വ​ശേ​ഷി​ച്ച​ത് ഒ​ന്നു മാ​ത്ര​മാ​യി​രു​ന്നു, ഒ​രു പൈ​ൻ മ​രം. തീ​ര​ദേ​ശ​ത്തു​ള്ള 70,000 മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ​പ്പോ​ൾ പ്ര​തി​ബ​ന്ധ​ങ്ങ​ൾ മ​റി​ക​ട​ന്ന് പ്ര​തീ​ക്ഷ​യു​ടെ ഒ​രു തി​രി​നാ​മ്പാ​യി വേ​രു​റ​പ്പി​ച്ചു​നി​ന്നി​രു​ന്ന ആ ​പൈ​ൻ മ​രം ഇ​നിയി​ല്ല. ദു​ര​ന്ത​ശേ​ഷം ആ​റു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ‌25 മീ​റ്റ​ർ ഉ​യ​രം വ​രു​ന്ന ആ ​പൈ​ൻമ​ര​ത്തി​ന്‍റെ ക​ട​യ്ക്ക​ൽ മ​ഴു വീ​ണു!

പ്ര​തീ​ക്ഷ​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ മ​ര​ത്തെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​പ്പു​വെ​ള്ളം മൂ​ടി​ക്കി​ട​ന്ന​തി​നാ​ൽ മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ർ മു​റി​ക്കു​ക​യാ​യി​രു​ന്നു. പൈ​ൻ മ​രം നി​ന്നി​രു​ന്ന ജ​പ്പാ​നി​ലെ തീ​ര​പ്ര​ദേ​ശ​മാ​യ മി​നാ​മി​സോ​മ​യി​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ ചെ​റു​ക്കാ​നു​ത​കു​ന്ന മ​ര​ങ്ങ​ൾ​ക്കൊ​ണ്ടു​ള്ള ഹ​രി​ത ബെ​ൽ​റ്റ് നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ.

സു​നാ​മി ദു​ര​ന്ത​ത്തി​ന്‍റെ വേ​ദ​ന​ക​ളി​ലും പ്ര​തീ​ക്ഷന​ല്കിയ പൈ​ൻമ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തു കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. പൈ​ൻമ​ര​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ എ​ന്നും ത​ങ്ങ​ളു​ടെ​യു​ള്ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ നി​ര​വ​ധി പേ​ർ ക​ണ്ണു​നീ​ർ വാർത്തു. സു​നാ​മി ദു​ര​ന്തം ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​വും ഒ​ന്പ​തു മാ​സ​വും പി​ന്നി​ട്ട​പ്പോ​ഴാ​ണ് പൈ​ൻമ​രം മു​റി​ച്ചു​മാ​റ്റി​യ​ത്. മു​റി​ച്ചുമാ​റ്റി​യ ത​ടി ഉ​പ​യോ​ഗി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വീ​ടു​ക​ളു​ടെ മു​ന്നി​ൽ ​വ​യ്ക്കാ​നു​ള്ള നെ​യിം പ്ലേ​റ്റ് നി​ർ​മി​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts