അപര്‍ണ ബാജ്‌പൈ മലയാളത്തിലേക്ക്

aparna210516ബോളിവുഡില്‍ നിന്നു ഒരു സുന്ദരി കൂടി മലയാളത്തിലേക്ക്. ബോളിവുഡില്‍ ശ്രദ്ധേയയായ  അപര്‍ണ ബാജ്‌പൈയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന നടി. ഹൊറര്‍ സ്‌റ്റോറി,  ഈശന്‍ എന്നീ സിനിമകളില്‍ മികച്ച അഭിനയം കാഴ്ചവെച്ച നടിയാണ് അപര്‍ണ.

യുവനടന്‍ രാഹുല്‍ മാധവന്‍ നായകനാകുന്ന ചിത്രത്തിലാണ് അപര്‍ണ ബാജ്‌പൈ നായികയാകുന്നത്. ചിത്രത്തിന്റെ പേര് ശ്യാമെന്നാണ്. ഒരേ കോളജില്‍ പഠിക്കുന്ന ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പറയുന്നത്. പരസ്യചിത്രങ്ങളില്‍ അഭിനയിച്ചതോടെയാണ് അപര്‍ണയ്ക്കു ബോളിവുഡിലേക്കുള്ള വിളിവരുന്നത്. പിന്നീട് കിട്ടിയ അവസരങ്ങളെല്ലാം മികച്ചതാക്കിയ അപര്‍ണ മലയാളത്തിലും തിളങ്ങുമെന്നു കരുതാം.

Related posts