പാലക്കാട്: ഓണത്തോടനുബന്ധിച്ച് തുടര്‍ച്ചയായുള്ള അവധി ദിവസങ്ങളില്‍ ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അത്യാഹിതങ്ങള്‍, അനധികൃത പ്രവര്‍ത്തനങ്ങള്‍ (കെഎല്‍സി, കെഎല്‍യു) എന്നിവ നേരിടുന്നതിന് ജില്ല കളക്ടറുടെ കാര്യാലയത്തില്‍ ഡെപ്യൂട്ടി കളക്ടര്‍-എ.ഡി.എം എസ്. വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇന്നുമുതല്‍ 16 വരെ പ്രത്യേക സംഘം പ്രവര്‍ത്തനസജ്ജരായിരിക്കും.
എഡിഎമ്മിന്റെ ഫോണ്‍ നമ്പര്‍ 8547610093. ജൂനിയര്‍ സൂപ്രണ്ടുമാരായ അബൂബക്കര്‍ സിദ്ധിഖ് (ഫോണ്‍: 9447392828), പി. രാജശേഖരന്‍ (ഫോണ്‍: 9446296475), സീനിയര്‍ കഌക്ക് എസ്. സന്ദീപ് (ഫോണ്‍: 9961484777), ഡഫേദാര്‍ വി. മുരളിദാസ്, ഡ്രൈവര്‍ എ.ജെ. ജോണ്‍ എന്നിവരാണ് പ്രത്യേക സംഘത്തിലെ മറ്റ് അംഗങ്ങള്‍.