എച്ച് ടി സി ഡിസയര്‍ നിരയിലേക്ക് മൂന്ന് പുതിയ ഫോണുകള്‍ കൂടി

htcമുബൈ: തായ്‌വാന്‍ കമ്പനിയായ എച്ച്ടിസിയുടെ ഡിസയര്‍ നിരയിലേക്ക് മൂന്ന് ഫോണുകള്‍ കൂടി എത്തിയിരിക്കുകയാണ്. എച്ച്ടിസി ഡിസയര്‍ 825, ഡിസയര്‍ 630, ഡിസയര്‍ 530 എന്നിവയാണ് പുതിയ താരങ്ങള്‍. ഇതില്‍ ഡിസയര്‍ 825 ആണ് സ്‌പെഷല്‍ ഫീച്ചറുകളുടെ കാര്യത്തില്‍ മുന്‍പില്‍.

ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഡിസയര്‍ 825 മികച്ച ശബ്ദസുഖം സമ്മാനിക്കുന്ന ഹൈറെസ് ഓഡിയോ സര്‍ട്ടിഫിക്കേഷനോടു കൂടിയ ഫോണാണിത്. 720പി റെസല്യൂഷനോടെയുള്ള അഞ്ചരയിഞ്ച് സൂപ്പര്‍ എല്‍സിഡി സ്ക്രീന്‍, 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറ, 1.4 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള സ്‌നാപ്ഡ്രാഗന്റെ ക്വാഡ്‌കോര്‍ ചിപ്‌സെറ്റ്, 2,700 എംഎഎച്ച് ബാറ്ററി, രണ്ട് ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, സ്‌റ്റോറേജ് കൂട്ടാനായിട്ടുള്ള മൈക്രോ എസ്ഡി സ്ലോട്ട് തുടങ്ങിയവയാണ് ഫോണിന്റെ സവിശേഷതകള്‍.

Related posts