
തെന്നിന്ത്യയിലെ താരറാണി എന്ന വിശേഷണം നയന്‍താരയേക്കാള്‍ യോജിച്ച മറ്റാളുകള്‍ ഉണ്ടാവില്ല. ലേഡി സൂപ്പര്‍സ്റ്റാറിന്റെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം സ്വകാര്യവിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.
നടനും സംവിധായകനുമായ വിഘ്നേശ് ശിവനുമായിട്ടുള്ള പ്രണയം പുറത്ത് അറിഞ്ഞതോടെ ഇരുവരെയും കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചു. വിവാഹം ഉടനുണ്ടാവുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അക്കാര്യത്തിന് വ്യക്തതയില്ല.
എന്നാല്‍ മാതൃദിനത്തില്‍ വിഘ്നേശ് പങ്കുവെച്ച ചിത്രങ്ങളും അതിന് കൊടുത്ത ക്യാപ്ഷനും ആരാധകരുടെ മനസ്സില്‍ സംശയങ്ങളുടെ വിത്ത് മുളപ്പിച്ചിരിക്കുകയാണ്.
ഒരു കുഞ്ഞിനെ കൈയില്‍ പിടിച്ചിരിക്കുന്ന നയന്‍താരയുടെ ചിത്രമാണ് വിഘ്നേശ് പങ്കു വെച്ചിരിക്കുന്നത്, എന്റെ ഭാവി മക്കളുടെ അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ അമ്മയ്ക്ക് മാതൃദിനാശംസകള്‍’ എന്നാണ് നയന്‍താരയുടെ ഫോട്ടോക്കൊപ്പം വിഘ്നേഷ് കുറിച്ചിരിക്കുന്നത്.
ഈ പോസ്റ്റ് കണ്ടതിന് ശേഷം ഇവരുടെ കല്യാണം ഉടനെയുണ്ടാകും എന്ന് ഊഹിക്കുകയാണ് ആരാധകര്‍.
നയന്‍താര ഗര്‍ഭിണി ആയോ എന്നും ഇവര്‍ കുഞ്ഞിനെ ദത്തെടുത്തോ എന്നുമൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്. നയന്‍താരയുടെ അമ്മയ്ക്കും വിഘ്നേഷ് മാതൃദിനാശംസകള്‍ നേരുന്നുണ്ട്.
അമ്മക്കൊപ്പം നയന്‍താരയുടെ ചെറുപ്പത്തിലുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മാതൃദിനാശംസകള്‍ മിസിസ് കുര്യന്. ഇത്രയും സുന്ദരിയായ ഒരു മകളെ വളര്‍ത്തിയതിലൂടെ വളരെ നല്ലൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത്.
ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. ലവ് യൂ അമ്മൂ..’ എന്നും വിഘ്നേഷ് കുറിച്ചിട്ടുണ്ട്. എന്തായാലും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത അടുത്ത ദിവസങ്ങളില്‍ കേള്‍ക്കാമെന്നു തന്നെയാണ് പോലീസിന്റെ പ്രതീക്ഷ.