എല്ലുപൊടി കമ്പനിയില്‍ അക്കൗണ്ടന്റാക്കാം! ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ചു; പലര്‍ക്കും കാഴ്ചവച്ചു; കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയുടെ പരാതി ഇങ്ങനെ…

rapeആലുവ: ജോലി വാഗ്ദാനം ചെയ്ത് ഇരുപത്തിയാറുകാരിയെ പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്തയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ജോണ്‍ എന്നയാളെ പ്രതിയാക്കി ചെങ്ങമനാട് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായി അങ്കമാലി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഞ്ഞിക്കുഴിയിലെ വീട്ടില്‍ കഴിയുകയായിരുന്നു. ഇടയ്ക്കിടെ ഇവിടെ സന്ദര്‍ശിച്ചിരുന്ന ജോണ്‍ എല്ലുപൊടി കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് നെടുമ്പാശേരിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇവിടെ താമസിപ്പിച്ച് യുവതിയെ ജോണ്‍ നിര്‍ബന്ധിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയില്‍ ചെന്നൈയിലടക്കം കൊണ്ടുപോയി യുവതിയെ ഇയാള്‍ പലര്‍ക്കും കാഴ്ചവച്ചതായും പരാതിയുണ്ട്.

എന്നാല്‍ സംഭവം പുറത്തറിയിക്കാതെ യുവതി നാട്ടിലേക്ക് പോയെങ്കിലും ജോണ്‍ ബ്ലാക്ക് മെയിലിംഗ് തുടര്‍ന്നു. യുവതിയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുകയായിരുന്നു. പീഡനത്തിന് പുറമെ രണ്ടു ലക്ഷം രൂപയുടെ ആഭരണങ്ങള്‍ തട്ടിയെടുക്കുകയും  ചെയ്തതോടെ യുവതി പോലീസില്‍ പരാതിയുമായി എത്തിയത്. 50 വയസുകാരനായ ജോണ്‍ വിവാഹിതനാണ്. ഇയാളെ കൂടാതെ യുവതിയെ പീഡിപ്പിച്ച മറ്റു ചിലരെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി അങ്കമാലി സിഐ രാഷ്ട്രദീപികയോട് പറഞ്ഞു.

Related posts