ഐന്‍സ്റ്റീന്‍ മുതല്‍ ആലീസ് വരെ; കേക്കുകളുടെ പൂരം കാണാം

cakeആലീസ് ഇന്‍ വണ്ടര്‍ലാന്റിലെ കഥാപാത്രം, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, റോമിയോ ആന്‍ഡ് ജൂലിയറ്റ് പുസ്തകം, താജ്മഹല്‍ എന്നിവയെല്ലാം ഒരേ സ്ഥലത്ത് ഇതുവരെ ആരും കണ്ടിട്ടുണ്ടാവില്ല. എന്നാല്‍, വടക്കന്‍ ലണ്ടനിലെ അലക്‌സാണ്ട്ര കൊട്ടാരത്തിലെത്തിയാല്‍ ഇവയെല്ലാം ഒന്നിച്ചു കാണാം. കേക്കുകളുടെ രൂപത്തിലാണെന്നു മാത്രം. ലോകത്തിലെ ഏറ്റവും വലിയ കേക്ക് ഷോ ഇവിടെ നടക്കുകയാണ്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ രൂപത്തിലുള്ള കേക്കിന് രൂപം നല്‍കിയ ഡോണ്‍ ബട്ട്‌ലര്‍ക്കാണ് മികച്ച കേക്കിനുള്ള സമ്മാനം ലഭിച്ചത്. മൃഗങ്ങള്‍, മന്ത്രവാദികള്‍, മാന്ത്രിക കഥാപാത്രങ്ങള്‍, ഹോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങള്‍, മല്‍സ്യകന്യക, ഒരു ഇന്ത്യന്‍ ഗ്രാമത്തിലെ രംഗങ്ങള്‍ എന്നിവയെല്ലാം ആലേഖനം ചെയ്തിരിക്കുന്ന മനോഹരമായ കേക്കുകള്‍ ഇവിടെ കാഴ്ചക്കാരെ അതിശയിപ്പിക്കാനായി ഒരുക്കിയിട്ടുണ്ട്.

c c1 c2 c3

Related posts