കാ​ക്കി​യു​ടു​പ്പ് ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കാ​നു​ള്ള അ​ധി​കാ​ര​മ​ല്ലെന്ന് മുഖ്യമന്ത്രി

വി​യ്യൂ​ർ (തൃശൂർ): കാ​ക്കി​യി​ട്ടാ​ൽ ട്രാഫിക് നി​യ​മ​ങ്ങ​ൾ തെ​റ്റി​ക്കാ​നു​ള്ള അ​ധി​കാ​ര​മാ​ണെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തൃശൂർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ പ​രിശീ​ല​നം പൂ​ർ​ത്തി​ക​രി​ച്ച 381 പോ​ലീ​സ് ഡ്രൈ​വ​ർമാരുടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പോ​ലീസു​കാ​രു​ടെ ഭാ​ഗ​ത്തുനി​ന്നും ചെ​റി​യ തെറ്റുണ്ടായാൽ അ​തു പോ​ലീ​സ് സേ​ന​യു​ടെ തെ​റ്റാ​യി കാ​ണു​മെ​ന്നും അ​തു സേ​ന​യ്ക്ക് ഒ​ന്നാ​കെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓർമിപ്പിച്ചു. ഇ​ത്ത​രം രീ​തി​ക്കു മാ​റ്റം വേ​ണ​മെ​ന്നും പോ​ലീസ് സേ​ന​യു​ടെ യ​ശ​സ് ഉ​യ​ർ​ത്തു​ന്ന രീ​തി​യി​ലാ​യി​രി​ക്ക​ണം ഓരോരുത്തരുടെയും പ്ര​വൃത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വുമൂ​ലം നാ​ളി​തുവ​രെ അ​ത്ത​രം ജോ​ലി​ക​ൾ പോ​ലീ​സു​കാ​ർ ചെ​യ്യേ​ണ്ട അ​വസ്ഥയായിരുന്നു. അ​തി​നു മാ​റ്റം വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വച്ചാ​ണ് 1,160 പു​തി​യ ത​സ്തി​ക അ​നു​വ​ദി​ച്ച​ത്.

അ​തി​ന്‍റെ ഭാ​ഗ​മാ​യി 400 പേ​രെ​യാ​ണ് ഇ​പ്പോ​ൾ നി​യ​മി​ച്ച​തെ​ന്നും ആ​ധു​നി​ക രീതി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ വാ​ഹ​ന ക​ന്പ​നി​ക​ളി​ൽ എ​ത്തി തൊ​ഴി​ൽശാ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ​രിശീല​നം ല​ഭ്യ​മാ​ക്ക​ൻ സാ​ധി​ച്ച​തു നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​ണ്‍, വ​ജ്ര, ഹെ​വി റി​ക്ക​വ​റി വാ​ൻ, ക്രെ​യി​ൻ എ​ന്നി​വയിൽ അ​ട​ക്കം ഉ​ന്ന​ത പ​രീ​ശി​ല​ന​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ഉ​ള്ളവ​രാ​ണ് പു​തി​യ​താ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ബെ​സ്റ്റ് ഷൂ​ട്ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​യുഅ​നി​ഷ്, ബെ​സ്റ്റ് ഓ​ൾ​റൗ​ണ്ട​ർ കെ.​ഹ​രി, ബെ​സ്റ്റ് ഒൗ​ട്ട് ഡോ​ർ പി.​സു​രാ​ജ്, ഇ​ൻ​ഡോ​റാ​യി കെ.ജി​നി​ഷ് എ​ന്നി​വ​ർ​ക്കു മു​ഖ്യ​മ​ന്ത്രി അ​വ​ർ​ഡു​ക​ൾ ന​ൽ​കി. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ, എ​ഡി​ജി​പി ബി.സ​ന്ധ്യ, മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts