കണ്ണൂര്‍: ബോണസ് നിഷേധിക്കാന്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഏപ്രില്‍ ആറുമുതല്‍ പണിമുടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു 1950 മുതല്‍ തൊഴിലാളികള്‍ക്കു ലഭിക്കുന്ന ബോണസ് 2016ല്‍ ബസ് ഉടമകള്‍ നല്‍കിയിട്ടില്ലെന്ന് അവര്‍ ചൂ|ിക്കാട്ടി. ബസ് ഉടമകളുടെ നടപടിയില്‍ പ്രതിഷേധിച്ച് ബസ് തൊഴിലാളി സംയുക്ത യൂണിയന് ലേബര്‍ ഓഫീസ് പരിസരത്ത് പ്രകടനം നടത്തി. പി.വി. കൃഷ്ണന്, കെ. ജയരാജന്, പി. സൂര്യദാസ്, കെ.കെ. ശ്രീജിത്ത്, താവം ബാലകൃഷ്ണന്, അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കണ്ണൂരില്‍ ഏപ്രില്‍ ആറു മുതല്സ്വകാര്യ ബസ് പണിമുടക്ക്
