ആ​ന ഇ​ട​ഞ്ഞോ​ടി; പാ​പ്പാ​ന​ട​ക്കം മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു; ഓ​ട്ട​ത്തി​നി​ട​യി​ൽ പ​ല വാ​ഹ​ന​ങ്ങ​ളും കേ​ടു​വ​രു​ത്തി, തെ​ങ്ങു​ക​ളും മ​റി​ച്ചി​ട്ടു

ചാ​വ​ക്കാ​ട്: എ​ട​ക്ക​ഴി​യൂ​ർ ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച​ക്കാ​യി കൊ​ണ്ടു​വ​ന്ന ആ​ന ഇ​ട​ഞ്ഞോ​ടി പാ​പ്പാ​ന​ട​ക്കം മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​രു​വ​ത്ര ആ​ന​ത്ത​ല മു​ക്കി​ൽ​നി​ന്നും ഓ​ട്ടം തു​ട​ങ്ങി​യ ആ​ന കാ​നോ​ലി​ക​നാ​ൽ ക​ട​ന്ന് വാ​ഴ​പ്പു​ള്ളി​യി​ലേ​ക്കാ​ണ് ഓ​ടി​യ​ത്. പാ​പ്പാ·ാ​രും നാ​ട്ടു​കാ​രും ആ​ന​യെ പി​ൻ​തു​ട​ർ​ന്നെ​ങ്കി​ലും 10 കി​ലോ​മീ​റ്റ​ർ ഓ​ടി​യ​ശേ​ഷ​മാ​ണ് പേ​ര​കം താ​മ​ര​യൂ​രി​ൽ​വ​ച്ചാ​ണ് ആ​ന​യെ ത​ള​ച്ച​ത്.

ഓ​ട്ട​ത്തി​നി​ട​യി​ൽ പ​ല വാ​ഹ​ന​ങ്ങ​ളും കേ​ടു​വ​രു​ത്തി, തെ​ങ്ങു​ക​ളും മ​റി​ച്ചി​ട്ടു. ഇ​ന്നു രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് നേ​ർ​ച്ച​യി​ൽ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നാ​യി ആ​ന​യെ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. ലോ​റി​യി​ൽ​നി​ന്ന് ഇ​റ​ക്കി​യ ഉ​ട​നെ ആ​ന വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ള​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ന​ട​ന്നി​ല്ല.

പി​ന്നീ​ട് പ​ല ഭാ​ഗ​ത്തു​കൂ​ടി ഓ​ടി​യാ​ണ് കാ​നോ​ലി ക​നാ​ലി​ൽ എ​ത്തി​യ​ത്. അ​വി​ടെ​നി​ന്ന് മ​റു​ക​ര ക​ട​ന്നാ​ണ് താ​മ​ര​യൂ​ർ​ക്ക് ഓ​ടി​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് വീ​ണ് ഒ​രു പാ​പ്പാ​ന് പ​രി​ക്കേ​റ്റ​ത്. പി​ടി​കൂ​ടി​യ ആ​ന​യെ താ​മ​ര​യൂ​രി​ൽ ത​ള​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts