കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷണ്ടിംഗിനിടയില്‍ പാളം തെറ്റിയ കണ്ണൂര്‍-എറണാകുളം എക്‌സിക്യൂട്ടീവിന്റെ എന്‍ജിന്‍ റെയില്‍വേ ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. മാറ്റിയ എന്‍ജിന്‍ പ്രത്യേക വാഗണില്‍ ഷൊര്‍ണൂര്‍ യാര്‍ഡിലേക്ക് മാറ്റും. ഈറോഡില്‍ നിന്നും സേലത്തും നിന്നുമെത്തിയ കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ചാണ് തകര്‍ന്ന എന്‍ജിന്‍ ഇന്നു പുലര്‍ച്ചെ 1.30ഓടെ ഉയര്‍ത്തിമാറ്റിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷണ്ടിംഗിനിടയില്‍ എക്‌സിക്യുട്ടീവ് ട്രെയിനിന്റെ എന്‍ജിന്‍ അപകടത്തില്‍പ്പെട്ടത്.
എന്‍ജിനു പുറമെ ഒരു ബോഗിയും തകര്‍ന്നിരുന്നു. അപകടത്തില്‍ പരിക്കേറ്റ ജയേഷ് സുഖം പ്രാപിച്ചുവരികയാണ്. തകര്‍ന്ന എന്‍ജിന്‍ ഇനി തൂക്കിവില്‍ക്കാനാണ് സാധ്യത. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച എന്‍ജിനും ക്രെയിനും അടുത്തദിവസം കൊണ്ടുപോകും. ഈറോഡ്, സേലം ഡിവിഷനുകളില്‍നിന്നെത്തിയ 40 പേരുടെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് എന്‍ജിന്‍ ഉയര്‍ത്തിയത്.