കൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ 50 കുപ്പി കര്‍ണാടക മദ്യം പിടികൂടി

knr-vyajanഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ബസില്‍ കടത്തുകയായിരുന്ന 50 കുപ്പി കര്‍ണാടക മദ്യം പിടികൂടി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.    കര്‍ണാടകയില്‍നിന്നു കണ്ണൂരിലേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്നാണ് മദ്യക്കുപ്പികള്‍ പിടികൂടിയത്. ഉടമസ്ഥനില്ലാതെ സീറ്റിനടിയില്‍ ഒളിപ്പിച്ച ബാഗില്‍ നിന്നാണ് മദ്യകുപ്പികള്‍ പിടികൂടിയത്.    എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഒ. നിസാര്‍, സിഇഒമാരായ ആനന്ദ കൃഷ്ണന്‍, കെ.എന്‍. രവി, നെല്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related posts